പ്രശസ്ത തെന്നിന്ത്യൻ നടൻ റാണാ ദഗ്ഗുബാട്ടി നിർമിച്ച് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം 'കൃഷ്ണ ആന്‍റ് ഹിസ് ലീല' സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചിത്രം ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിതോടെയാണ് സംഭവം വിവാദമായത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്താണ് ചിലർ രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ ബോയ്‌കോട്ട് നെറ്റ്ഫ്ലിക്സ് എന്ന ഹാഷ്ടാഗ് ട്രെൻറിങ്ങിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന യുവാവിെൻറ കഥ പറയുന്ന ചിത്രത്തിൽ നായക വേഷം ചെയ്യുന്ന സിദ്ധു ജോന്നാലഗദ്ദയുടെ കഥാപാത്രത്തിെൻറ പേര് കൃഷ്ണ എന്നാണ്. നായികമാരില്‍ ഒരാളുടെ പേര് രാധ എന്നും. ഇതും ചിത്രത്തിെൻറ പേരുമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ ഹിന്ദു ഫോബിക് ആണെന്നും മതത്തെ അവഹേളിക്കുന്നുണ്ടെന്നുമാണ് ആരോപണം. ഇതോടെ ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ഹാഷ് ടാഗുകള്‍ ട്വിറ്ററിൽ തരംഗമാവാൻ തുടങ്ങി.
എന്ത് തരത്തിലുള്ള ചിത്രമാണ് നിർമിക്കാൻ പോകുന്നത് എന്നതിൽ താങ്കൾക്ക് എന്തെങ്കിലും ഒരു ധാരണ വേണമായിരുന്നു. അത് എന്ത് പ്രത്യാഘാതമാണ് ആളുകളുടെ മനസിൽ ഉണ്ടാക്കുക എന്നതും മനസിലാക്കണം -നിർമാതാവായ റാണാ ദഗ്ഗുബാട്ടിയെ പരാമർശിച്ച് ഒരാൾ ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പാതാള്‍ ലോക്, ബുല്‍ ബുല്‍, സേക്രട് ഗെയിംസ്, ലൈല, ഡല്‍ഹി ക്രൈം, ഗൗൾ എന്നീ സീരിസുകള്‍ക്കെതിരെയും നേരത്തെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
NOW THERE WILL BE NO MORE TOLERANCE
— SinchanaMKgowda🇮🇳 (@kgowda_m) June 29, 2020
How dare you @NetflixIndia
to create series from our money only against our own FAITH.......???
To kill one's faith is a big crime than to kill one individual
Zero tolerance against ANTINATIONAL( ANTIHINDUISM).......#BoycottNetflix pic.twitter.com/h3OujocpRu
We all should #BoycottNetflix as @netflix & @NetflixIndia are indulging is promoting Hinduphobic content via web series like Sacred Games, Leila, Ghoul, Delhi Crime etc.
— HinduJagrutiOrg (@HinduJagrutiOrg) June 29, 2020
Its recent web series #KrishnaAndHisLeela has tried to insult highly revered Hindu Gods - Shrikrishna & Radha pic.twitter.com/1B3ZJfZA2f
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.