ലോക്ഡൗണിനെ തുടർന്ന് ഒാൺലൈൻ ക്ലാസുകളിലാണ് ഇപ്പോൾ വിദ്യാർഥികളെല്ലാം. ക്ലാസ്റൂമുകളിൽ നടക്കുന്ന തമാശകളേക്കാൾ ഏറെ ഒാൺലൈൻ ക്ലാസുകളിൽ നടക്കുന്നുണ്ടെന്നതിന് തെളിവായിരുന്നു സമീപ കാലത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിച്ച പല വിഡിയോകളും. അത്തരത്തിൽ ഒരു ഒാൺലൈൻ ക്ലാസിൽ നടക്കുന്ന ചില തമാശകൾ കോർത്തിണക്കി വിഡിയോ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം പ്രവാസികളായ കലാകാരൻമാർ.
യു എ ഇയിലെ റേഡിയോ അവതാരകരായ നൈസലും മുഹാദ് വെമ്പായവുമാണ് വീഡിയോയുടെ ശിൽപികള്‍. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവര്‍ തന്നെ. ശ്രീകുമാർ കാമറയും അജി കടയ്ക്കല്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നേരത്തേ നാടകരചനക്കും, നാടകഗാന രചനക്കും സംസ്ഥാന സർക്കാറിെൻറ നാടക പുരസ്കാരം നേടിയ കലാകാരനാണ് മുഹാദ് വെമ്പായം.
സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെ ഒരുമിച്ചു കൂടിയതാണ് ഇരുവരും. സിനിമ ചര്‍ച്ചകളുടെ ഇടവേളയില്‍ ഈ ലോക്ക് ഡൗണ്‍ സമയത്തെ എങ്ങനെ സർഗാത്മകമാക്കാം എന്ന ചിന്തയാണ് ഒരു യൂട്യൂബ് ചാനലിലേക്കും. 'ഓൺലൈൻ ക്ലാസ് തമാശകള്‍' എന്ന വെബ് കോമഡി എപ്പിസോഡിലേക്കും നയിച്ചത്. ആര്‍ ജെ കാര്‍ത്തിക്, ആര്‍ ജെ ദീപ,റേഡിയോ പ്രൊഡ്യൂസർ അരവിന്ദ് ഗോപിനാഥ് , ശ്യാം, ഭരത്, മഞ്ജു, പ്രദീപ്,മെൽവിൻ,രേഷ്മ, മാസ്റ്റര്‍ ഇലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ഖത്തര്‍, യു എ ഇ , അമേരിക്ക എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ അണിയറപ്രവർത്തകരും അഭിനേതാക്കളും നേരിട്ട് കാണാതെയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. അഭിനേതാക്കളെ ഒാൺലൈൻ ക്ലാസുകളിലെ തമാശകൾ പറഞ്ഞുപഠിപ്പിച്ച് അവർ വിഡിയോ കോൾ ചെയ്തതും വിഡിയോകളാക്കി അയച്ചതും കോർത്തിണക്കിയാണ് മനോഹരമായ ഒാൺലൈൻ ക്ലാസ് തമാശകൾ തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.