കടന്നുവരൂൂ... കടന്നു വരൂൂ.... ലോക്​ഡൗണിൽ വിശപ്പകറ്റാൻ പച്ചക്കറി വിറ്റ്​ ഇൗ നടൻ

പുനെ: കഴിഞ്ഞ മാർച്ചിൽ പുനെയിലേക്ക്​ ത​​െൻറ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ ഷൂട്ടിങ്ങിനായി പോയതായിരുന്നു റോഷൻ ഷിംഗെ എന്ന മറാത്തി നടൻ. ഒരാഴ്​ച നീണ്ട വർക്​ഷോപ്പിന്​ ശേഷം മാർച്ച്​ 19ന്​ ബിഗ്​ ബജറ്റ്​ സിനിമയായ രഘു 350യുടെ ചിത്രീകരണം തുടങ്ങാൻ ഒരുങ്ങുകയായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ ചില കാരണങ്ങൾ കൊണ്ട്​ അത്​ മാർച്ച്​ 22നേക്ക്​ നീട്ടിവെക്കേണ്ടി വന്നു. അവിടെയും നിന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടും 21 ദിവസത്തേക്ക്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.

ലോക്​ഡൗൺ അവസാനിച്ചാൽ ഷൂട്ടിങ്​ പുനരാരംഭിക്കാം എന്ന്​ കരുതി പുനെയിൽ തങ്ങിയെങ്കിലും അനിശ്ചിതമായി നീളാൻ തുടങ്ങിയതോടെ അവിടെ ഭർത്താവിനൊപ്പം താമസിക്കുന്ന സഹോദരിയുടെ സഹായം തേടി. കയ്യിലുണ്ടായിരുന്ന സേവിങ്​സ്​ കാലിയാവാൻ കൂടുതൽ നാൾ വേണ്ടി വന്നില്ല. സഹോദരീ ഭർത്താവിനും ജോലി നഷ്​ടമായി. വരുമാനം ഇല്ലാതെ എത്ര നാളെന്ന ചിന്തയിൽ ഒരിക്കൽ റോഷൻ ഷിംഗെക്ക്​ ഒരു ഉപായം തോന്നി. സുഹൃത്തി​​െൻറ കയ്യിൽ നിന്നും കുറച്ച്​ പണം കടംവാങ്ങി അദ്ദേഹം തെരുവിൽ പച്ചക്കറി വിൽപ്പന തുടങ്ങി.

അഭിനയത്തിൽ സ്വന്തം നാട്ടുകാരെ കയ്യിലെടുത്ത റോഷൻ ഒടുവിൽ പച്ചക്കറി വിൽപ്പനയിലും അതാവർത്തിക്കുന്നതാണ്​ എല്ലാവരും കണ്ടത്​. പച്ചക്കറികൾ കയ്യിലെടുത്ത്​ ആളുകളെ ആകർഷിക്കാൻ നടനായ റോഷൻ ഉള്ളിലുള്ള എല്ലാ കഴിവുകളും പുറത്തെടുക്കുന്ന കാഴ്​ചയായിരുന്നു. ആളുകൾ ഒാടിയടുത്ത്​ സാധനങ്ങൾ വാങ്ങുന്ന അവസ്ഥയിലേക്ക്​ വരെ എത്തി.

'ഇൗ ലോക്​ഡൗൺ എന്നെയോ എ​​െൻറ കഴിവിനെയോ ബാധിക്കാൻ ഞാൻ അനുവദിച്ചില്ല. പണത്തിൻറെ ആവശ്യം എന്നെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചു. അഭിനയിക്കാനുള്ള കഴിവ്​ വർധിപ്പിക്കാൻ നഗരത്തിൽ പച്ചക്കറി വിൽക്കാൻ ഞാൻ തയാറാവുകയായിരുന്നു. പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ തടിച്ചുകൂടി സാധനങ്ങൾ വാങ്ങുന്നത്​ ഞാൻ കണ്ടിട്ടുണ്ട്​. ഇൗ കോവിഡ്​ കാലത്ത്​ അത്​ അപകടമാണെന്നതിനാൽ ഞാൻ വീടുകളിൽ പോയി അവരുടെ മതിലിന്​ വെളിയിൽ നിന്ന്​ സാധനങ്ങൾ വിൽക്കുകയാണ്​.

എന്നാൽ, ലൈസൻസ്​ ഇല്ലാതെ നഗരത്തിൽ പച്ചക്കറി വിറ്റതിന്​ അധികൃതർ ഒരിക്കൽ നടനെ പിടികൂടുകയും ചെയ്​തു. തൊണ്ടിമുതലായ പച്ചക്കറി വണ്ടി അവർ കൊണ്ടുപോവാൻ ഒരുങ്ങവേ അതിലുണ്ടായിരുന്ന പച്ചക്കറി മുഴുവൻ പ്രദേശത്തുള്ള എല്ലാവർക്കും നടൻ സൗജന്യമായി നൽകി. കഷ്​ടപ്പെട്ട പണം കൊണ്ട്​ വാങ്ങിയ പച്ചക്കറി ആർക്കുമില്ലാതെ നശിച്ചുപോവാതിരിക്കാനാണ്​ താൻ അത്​ ചെയ്​തതെന്ന്​ റോഷൻ ഷിംഗെ പറഞ്ഞു.

'ഏറ്റവും ചെറിയ വിലക്കാണ്​ താരം പച്ചക്കറി വിൽക്കുന്നത്​. വിശപ്പകറ്റാനായി പണം സമ്പാദിക്കാനും എ​​െൻറ കഴിവുകൊണ്ട്​ ആളുകളുടെ ചുണ്ടിൽ ചിരി വിടർത്താനും കഴിയും എന്നുള്ളത്​ കൊണ്ടാണ്​ ഇൗ ജോലി ഞാൻ തെരഞ്ഞെടുത്തത്​. ഇതിൽ നാണിക്കാനായി ഒന്നുമില്ല'. അദ്ദേഹം കൂട്ടിച്ചേർത്തു.

റോഷൻ ഷിംഗെയുടെ പിതാവ്​ മുംബൈയിൽ സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുകയാണ്​. ത​​െൻറ സ്വപ്​ന സിനിമ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ജീവിതം ഇപ്പോൾ നൽകുന്ന ചെറിയ വിജയങ്ങളെ ആഘോഷിക്കുകയാണ്​ റോഷൻ ഷിംഗെ എന്ന വലിയ നടൻ.

Full View

Tags:    
News Summary - how-marathi-actor-turned-vegetable-vendor-due-covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.