പ്രതിമാസം 89 രൂപ മാത്രം; ഇന്ത്യയിൽ 'പ്രൈം വീഡിയോ മൊബൈൽ എഡിഷനു'മായി ആമസോൺ

മികച്ച നിലവാരത്തിൽ ഇന്ത്യയിലെ എല്ലാവർക്കും തങ്ങളുടെ സേവനങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനുമായി രംഗത്ത്. 89 രൂപയുടെ ആകർഷകമായ തുടക്ക പാക്കേജ് നൽകിയാണ് മൊബൈൽ ഓൺലി എഡിഷൻ കൊണ്ട് വരുന്നത്. ഇതോടെ ആമസോൺ പ്രൈം മൊബൈൽ ഓൺലി പ്ലാറ്റ് ഫോമിന് തുടക്കമിടുന്ന ആദ്യ രാജ്യമാവും ഇന്ത്യ. ആകർഷകമായ ഡാറ്റാ പേക്കേജ് കൂടി ചേരുന്നതോടെ ഇന്ത്യയിൽ സ്ക്രീൻ എൻറർടെയ്മെൻറിന് വേദിയാകുന്നത് സ്മാർട് ഫോണുകളായി മാറിയേക്കും. പ്രൈംവീഡിയോ മൊബൈൽ എഡിഷൻ "സിംഗിൾ യൂസർ" മൊബൈൽ ഓൺലി പ്ലാൻ വഴി എസ്ഡി ഗുണനിലവാരത്തിലുള്ള വീഡിയോകളായിരിക്കും കാണാനാവുക. ഇന്ത്യയെപോലെ മൊബൈൽ ആശ്രിത രാജ്യങ്ങൾക്ക് വേണ്ടിയാണ് പുതിയ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത്. ആമസോൺ പ്രീമിയറിൻറെ ഇന്ത്യയിലെ പ്രൈം വീഡിയോ മൊബൈൽ എഡിഷന് വേണ്ടി കമ്മ്യൂണിക്കേഷൻ സൊലൂഷൻ സേവന ദാതാക്കളായി ഭാരതി എയർടെല്ലിനെയും നിശ്ചയിച്ചിരിക്കുന്നു. .

എയർ ടെൽ താങ്ക്സ് ആപ്പ് വഴി അവരവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആമസോണിൽ സൈനിങ് അപ് ചെയ്യുക വഴി എയർടെൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ സൗജന്യ ട്രയൽ സാധ്യമാണ്. 30 ദിവസം കഴിഞ്ഞാൽ പ്രീപെയ്ഡ് ചാർജ് ചെയ്ത് സേവനം തുടരാനാകും. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭ്യമാകുന്ന 89 രൂപയുടെ ഏറ്റവും കുറഞ്ഞ പാക്കേജോ, പരിധികളില്ലാത്ത കോൾ സേവനവും ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന 28 ദിവസത്തെ 299 രൂപയുടെ പാക്കേജോ സ്വീകരിക്കുക വഴി തുടർന്ന് സേവനം ലഭ്യമാകും. .

ഒന്നിലധികം പേർക്ക് ഉപയോഗിക്കാനും പൂർണമായും പ്രൈം വീഡിയോ സേവനം ലഭിക്കുന്നതിനും സ്മാർട് ടിവി , എച്ച്ഡി യുഎച്ച്ഡി നിലവാരത്തിൽ വീഡിയോകൾ ലഭിക്കാനും പ്രൈം മ്യൂസിക്കിനൊപ്പം ആഡ് ഫ്രീ മ്യൂസിക് , ആമസോൺ ഡോട്ട് ഇൻ ഫാസ്റ്റ് ഫ്രീ ഷിപ്പിങ് തുടങ്ങിയ അധിക സേവനങ്ങൾ ലഭിക്കുന്നതിനും 30 ദിവസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കേണ്ടതായിട്ടുണ്ട്. 131 രൂപയാണ് ഇതിനായി നൽകേണ്ടി വരിക. അതല്ലെങ്കിൽ 28 ദിവസത്തേക്ക് 349 രൂപയുടെ റീച്ചാർജ് പാക്കേജ് സ്വീകരിക്കാം. ആമസോൺ പ്രൈം മെമ്പർഷിപ്പ് , പരിധികളില്ലാത്ത കോൾ സേവനം, ദിനം പ്രതി 2ജിബി ഡാറ്റ എന്നിവയാണ് 349രൂപയുടെ പാക്കേജ് മുന്നോട്ട് വെയ്ക്കുന്നത്. .

എയർ ടെൽ താങ്ക്സ് ആപ്പിലൂടെയോ ലക്ഷകണക്കിന് വരുന്ന റിച്ചാർജ് ഷോപ്പുകൾ വഴിയോ പാക്കേജുകൾ റിച്ചാർജ് ചെയ്യാം. പ്രൈം വീഡിയോയുടെ എൻറർടൈൻമെൻറ് ലൈബ്രറിയിലേക്ക് പരിധികളില്ലാതെ കടന്ന് ചെല്ലാനുള്ള അവസരമാണിത്. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള കൂടുതൽ മാർഗങ്ങളും അവസരവും ലഭിക്കുകയും ചെയ്യുന്നു.

പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആരംഭിക്കുന്നതിനെക്കുറിച്ച് ആമസോൺ പ്രൈം വീഡിയോ വേൾഡ് വൈഡ് പ്രസിഡൻറ് ജെ മറീൻ "തങ്ങളുടെ വളരെ വേഗത്തിൽ വളർച്ച പ്രകടമാക്കുന്ന മേഖലകളിലൊന്നാണ് ഇന്ത്യ. ഈ വളർച്ചക്കൊപ്പം സേവനം ലഭ്യമാക്കുന്നതിന് ആമസോൺ, പ്രൈമിൻറെ പ്രിയപ്പെട്ട എൻറർടൈൻമെൻറ് കണ്ടൻറുകളിലേക്കുള്ള അവസരം ഇരട്ടിപ്പിക്കുകയാണ്. കൂടുതൽ പേരിലേക്ക് സേവനം കടന്ന് ചെല്ലാൻ ഇതോടെ സാധിക്കും. ഇന്ത്യയിൽ മൊബൈൽ ബ്രോഡ് ബാൻറ് വ്യാപകമായിരിക്കുന്നതും സ്ട്രീമിങ് ഡിവൈസ് എന്ന നിലയിൽ സ്മാർട് ഫോണുകളുടെ വലിയ തോതിലുള്ള ഉപയോഗവും കണക്കിലെടുത്താണ് പുതിയ നീക്കം. ആമസോൺ പ്രൈമിൻറെ എക്സ്ക്ലൂസീവ് ഒറിജിനൽ കണ്ടൻറുകൾ ലഭ്യമാക്കി ഓരോ ഇന്ത്യക്കാരനും ആസ്വാദനത്തിനുള്ള വഴിയൊരുക്കുകയാണ് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ വഴി ചെയ്യുക".


ആമസോൺ പ്രൈം വീഡിയോ ഇന്ത്യ കൺട്രി ജനറൽ മാനേജറും ഡയറക്ടറുമായ ഗൗരവ് ഗാന്ധി കഴിഞ്ഞ നാല് വർഷം കൊണ്ട് പ്രൈം വീഡിയോ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട പ്രീമിയം സ്ട്രീമിങ് സേവന ദാതാക്കളായി മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കി. 4300ലേറെ നഗരങ്ങളിൽ നിന്ന് പ്രൈം വീഡിയോക്ക് വ്യൂവർഷിപ്പ് ലഭിക്കുന്നു. മൊബൈൽ എഡിഷൻ കൂടുതൽ പേരിലേക്ക് പ്രൈം വീഡിയോ കണ്ടൻറുകൾ എത്തിച്ചേരുന്നതിന് സഹായിക്കുമെന്നാണ് വിശ്വാസം. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം നൽകുക മാത്രമല്ല ഇത് വഴി ചെയ്യുന്നത് വളരെ എളുപ്പത്തിൽ മൊബൈൽ ഡാറ്റാ പ്ലാൻ ഉപയോഗിച്ച് തന്നെ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാനും സാധിക്കുന്നു. പ്രൈം വീഡിയോ മൊബൈൽ എഡിഷന് വേണ്ടി എയർടെല്ലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു"

ഭാരതി എയർ ടെൽ ചീഫ് മാർക്കറ്റിങ് ഓഫീസർ ശാശ്വത് ശർമ്മ എയർടെൽ താങ്ക്സ് പ്രോഗ്രാം വഴി ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന സേവനങ്ങളെത്തിക്കുന്നതിൽ എയർടെൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നതായി വ്യക്തമാക്കി. നിലവാരമുള്ള ഡിജിറ്റൽ എൻറർടൈൻമെൻറ് പരിപാടികളെ ജനാധിപത്യവത്കിരിക്കുന്നതിൽ ആമസോണുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ട്. എയർടെല്ലിൻറെ ശക്തമായ ഉപഭോക്തൃ അടിത്തറയും മികച്ച നെറ്റ് വർക്ക് ശൃംഖലയും സേവന വിതരണവും ഉപയോഗപ്പെടുത്തുന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

എയർടെല്ലുമായുള്ള സഹകരണത്തെക്കുറിച്ച് മൊബൈൽ ബിസ്നസ് ഡവലപ്മെൻറ് ഡയറക്ടർ സമീർ ബത്ര പ്രൈം വീഡിയോ മൊബൈൽ എഡിഷൻറെ ആദ്യ നടത്തിപ്പ് പങ്കാളിയായി എയർടെല്ലിനെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ആമസോണും എയർടെല്ലുമായുള്ള തന്ത്ര പ്രധാന സഹകരണത്തെ കൂടുതൽ ഗാഢമാക്കുന്നതാണ് നീക്കം. ചെലവ് കുറഞ്ഞ പ്രീപെയ്ഡ് ഡാറ്റാ ഉപയോഗിച്ചുള്ള സ്മാർട് ഫോൺ ഉപയോഗം ഇന്ത്യയിൽ സർവവ്യാപിയാണ്. മൊബൈൽ എഡിഷൻ വഴി ഈ ഉപഭോക്താക്കളിലേക്ക് നിലവാരമുള്ള വിനോദ പരിപാടികളെത്തിക്കാനാകും. ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്തൃ അടിത്തറയിൽ പൂർണമായും തങ്ങളുടെ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സമീർ ബത്ര സൂചിപ്പിച്ചു"

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.