ബ്ലാക്ക് ആൻറ് വൈറ്റ് മികച്ച ഡോക്യുമെന്ററി

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ ഫിലിം ഫെസ്റ്റിവലിൽ മികച്ച മലയാളം ഡോക്യുമെന്ററിയായി ബ്ലാക്ക് ആന്റ് വൈറ്റ് തെരഞ്ഞെടുത്തു.

അറുപതുകളിൽ സഹ സംവിധായകനായും സംവിധായകനായും നിറഞ്ഞു നിന്ന ടി.കെ. വാസുദേവനെ കുറിച്ചാണ് മണിലാൽ സംവിധാനം ചെയ്ത ബ്ലാക്ക് ആൻറ് വൈറ്റ്. ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ കൂടിയായിരുന്നു വാസുദേവൻ.

സതി ബാബുവും രതി പതിശേരിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം മണിലാലും എഡിറ്റിങ് സുരേഷ് നാരായണനും സൗണ്ട് ഡിസൈൻ ടി. കൃഷ്ണനുണ്ണിയും സംഗീതം അർജുൻ ഈശ്വറും ജോഫിയും നിർവഹിച്ചു. നടിയും സംവിധായകയുമായ സജിതാ മoത്തിൽ അവാർഡ് സമ്മാനിച്ചു. ഫെഡറേഷൻ ദേശീയ പ്രസിഡൻറ് പ്രേമേന്ദ്ര മജുംദാർ, സംവിധായകരായ സിബി മലയിൽ, സണ്ണി ജോസഫ്, കെ.ജി. എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.