തിരുവനന്തപുരം: മലയാള സിനിമ രംഗത്തെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ചലച്ചിത്ര സംഘടനകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കുന്ന വിപുലമായ കോൺക്ലേവ് വിളിച്ചുചേർക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടപ്പാക്കുന്ന വനിതകൾക്ക് ചലച്ചിത്ര രംഗത്ത് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര വ്യവസായ രംഗത്തിന്റെ അഭിവൃദ്ധിക്കായി എല്ലാ പിന്തുണയും സഹകരണവും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. എല്ലാ മേഖലകളിലെയും സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സർക്കാറിന്റെ ലക്ഷ്യം. സിനിമയുടെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുക, തൊഴിൽപരമായ അസമത്വം മാറ്റിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഉതകുന്ന പദ്ധതിയാണ് ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.