മിന്നൽ മുരളിക്കായി കൂട്ടമണി തുടങ്ങി; പൊട്ടിച്ചിരിപ്പിക്കുന്ന ട്രെയിലർ

'ഗോദ'ക്ക് ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന 'മിന്നൽ മുരളി'യുടെ ട്രെയിലർ പുറത്ത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്. ഇടിമിന്നലേറ്റ് സൂപ്പർ ഹീറോ ആയി ജയ്സണിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. മിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ്​ ചെയ്യും.

Full View

വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. പ്രമുഖ തമിഴ്​ നടൻ ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. ബിജുക്കുട്ടൻ, ബൈജു, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും കഥാപാത്രങ്ങളായുണ്ട്​. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ്​ തിരക്കഥ. ഛായാഗ്രഹണം നിർവഹിക്കുന്നത്​ സമീര്‍ താഹിര്‍ ആണ്.

Tags:    
News Summary - Minnal Murali Official Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.