ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരെയോർത്ത് വിലപിക്കുന്ന, പരിക്കേറ്റവരെ മാറോടണച്ച് കരഞ്ഞ് തളർന്ന ദുരന്തഭൂമിയായിരിക്കുന്നു ഗസ്സ. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും വിഛേദിക്കപ്പെട്ട ഗസ്സയിൽ ഇരുനൂറിലധികം പേർക്ക് ജീവൻ നഷ്ടമാകുകയും രണ്ടായിരം പേർ പരിക്കേൽക്കുകയും ചെയ്തു. എന്നിട്ടും ഇസ്രായേൽ അക്രമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുന്ന ആശുപത്രിയിൽ കരളലിയിപ്പിക്കുന്ന കാഴ്ചകളാണെങ്ങും..
രക്തമൊഴുകുന്ന ഗസ്സയുടെ തെരുവുകളിൽ നിസ്സഹായരായ കുട്ടികളുടെയും സ്ത്രീകളുടെയും തേങ്ങലുകൾ മാത്രം അവശേഷിക്കുന്നു. വർണവെറിയൻ രാജ്യമായ ഇസ്രായേൽ ആക്രമണം തുടരുമ്പോഴും സാമൂഹികപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ദുരന്തഭൂമിയിൽ കർമനിരതരാണ്. ഗസ്സയിൽ നിന്നുള്ള ചിത്രങ്ങളിലൂടെ....
ചിത്രങ്ങൾ- എ.പി, എ.എഫ്.പി
കടപ്പാട്- അൽജസീറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.