ചെന്നൈ: പാടിക്കൊണ്ടിരുന്ന മധുരഗാനം പാതിവഴിയില്‍ നിര്‍ത്തി വിടപറഞ്ഞ ഷാന്‍ ജോണ്‍സന് ചെന്നൈ കണ്ണീരോടെ യാത്രയേകി. ഷാന്‍ അംഗമായ ‘സൗണ്ട് ബള്‍ബ്’ മ്യൂസിക് ബാന്‍ഡ് അംഗങ്ങളും അടുത്ത സുഹൃത്തുക്കളും ജോലിനോക്കിയിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും ആദരാഞ്ജലി അര്‍പ്പിച്ചു. സിനിമാ-സംഗീത മേഖലയിലെ മലയാളികള്‍ ഉള്‍പ്പെടെ ആരും എത്താഞ്ഞത് ശ്രദ്ധിക്കപ്പെട്ടു.
ഷാന്‍െറ മൃതദേഹം ശനിയാഴ്ച രാവിലെ പതിനൊന്നോടെ ചെന്നൈ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ഉച്ചക്ക് ഒന്നോടെയാണ് ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗം പുറപ്പെട്ടത്. മാതാവ് റാണി ജോണ്‍സണും ഇവരുടെ സഹോദരി ജിഷയും അടുത്ത ബന്ധുക്കളും മറ്റൊരു വാഹനത്തില്‍ അനുഗമിക്കുന്നുണ്ട്.
ഷാന്‍െറ സംസ്കാരം ഇന്ന് 2.30ന് തൃശൂര്‍ നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുവരെ ചേലക്കോട്ട്കരയിലെ ജോണ്‍സന്‍െറ തറവാടായ തട്ടില്‍ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോടമ്പാക്കത്ത് ചക്രപാണി സ്ട്രീറ്റിലെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷാനെ മരിച്ചനിലയില്‍ കണ്ടത്തെിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.