മാലിന്യമുക്തമായ ഇളങ്കോവന്‍െറ സംഗീത ജീവിതം

ഇളങ്കോവന്‍ മധുരക്ക് പുറത്ത് തവില്‍ വിദ്വാനാണ്. നിരവധി പ്രമുഖ നാദസ്വരവിദ്വാന്‍മാര്‍ക്ക് പക്കം വായിക്കുന്ന ഇളങ്കോവന്‍ പക്ഷേ മധുരാ നഗരത്തില്‍ റോഡില്‍ മാലിന്യം നീക്കുന്നതുകണ്ടാല്‍ അല്‍ഭുതപ്പെടേണ്ടതില്ല, കാരണം അദ്ദേഹം ഒൗദ്യോഗികമായി ആ ജോലിക്കാരനുമാണ്. തവിലിലെ തലമുറ കൈമാറിവന്ന പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മധുര വടപളനി സ്വദേശിയായ ഇളങ്കോവന് ജീവിതത്തില്‍ വേഷങ്ങള്‍ രണ്ടാണ്. മധുര കോര്‍പ്പറേഷനിലെ ക്ളീനറായിരുന്ന അച്ഛന്‍െറ മരണത്തത്തെുടര്‍ന്നാണ് അവിടെ ജോലി ലഭിക്കുന്നത്. 

തവില്‍ വായിക്കുന്ന പിതാവില്‍ നിന്നാണ് തവിലില്‍ ആദ്യ പാഠങ്ങള്‍ പഠിച്ചത്. തവില്‍പഠനത്തില്‍ മുഴുകിയതോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. നാലാം തലമുറയിലും കുടുംബപാരമ്പര്യമായി ലഭിച്ച വിദ്യ കൈവിടാതെ സൂക്ഷിക്കുകയാണ് ഇദ്ദേഹം. 12ാം വയസ്സില്‍ സംഗീതം അഭ്യസിച്ചുതുടങ്ങി. മധുര അണ്ണാ നഗറിലുള്ള ഗുരു രാമസ്വാമിയില്‍ നിന്നായിരുന്ന തുടര്‍ന്നുള്ള പഠനം. 

രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്നു ഇളങ്കോവന്‍െറ ഒൗദ്യോഗിക ജീവിതം. നഗരത്തിലേക്ക് 18 കിലോ മീറ്റര്‍ ബൈക്കില്‍ യാത്ര. മുനിസിപ്പാലിറ്റിയുടെ ക്ളീനിംഗ് ജോലികള്‍ ഉച്ചയോടെ കഴിയും. തിരികെ വീട്ടിലേക്ക്. ഉച്ചഭക്ഷണത്തിന് മുമ്പ് അരമണിക്കൂറെങ്കിലും തവില്‍ സാധകം ചെയ്യും. പിന്നീട് കച്ചേരികള്‍ക്കുവേണ്ടിയുള്ള യാത്രകളാണ്. പിന്നീട് തവില്‍ വിദ്വാന്‍െറ പരിവേഷമാണ് ഇളങ്കോവന്. ഇപ്പോള്‍ കേള്‍വി പാഠമാണധികവും. ചാനലുകളിലും മറ്റും വരുന്ന തവില്‍ കച്ചേരികള്‍ മുടങ്ങാതെ കേള്‍ക്കും. അതില്‍ നിന്നൊക്കെ പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അത് വീട്ടിലിരുന്ന് സ്വയം പ്രാക്ടീസ് ചെയ്യും. 

അമ്മക്കും സംഗീത പാരമ്പര്യമുണ്ട്. അമ്മ നാടന്‍ പാട്ടുകാരിയാണ്. സഹോദരങ്ങളും പാട്ടുകാരാണ്. തവില്‍ വായിക്കല്‍ മാത്രമല്ല, തവില്‍ നിര്‍മ്മിക്കാനും ഇളങ്കോവനറിയാം. ആവശ്യപ്പെടുന്നവര്‍ക്ക് അത് നിര്‍മ്മിച്ച് നല്‍കാറുമുണ്ട്. തന്‍െറ ക്ളീനിംഗ് ജോലിയും തവില്‍ കച്ചേരികളുമായി ഇളങ്കോവന്‍ കുട്ടിക്കുഴക്കാറില്ല. അതിനായി അധികം ലീവെടുക്കാറുമില്ല.

Click here to Reply or Forward

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.