?????? ??????? ????????? ???????? ?????? ????? ???????? ????? ?????? ??????????????????

സൂരജ് സന്തോഷിന് അപ്രതീക്ഷിത സന്തോഷം

ഒരു സിനിമ പുറത്തിറക്കുക, അത് അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെടുക. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ അംഗീകരിക്കപ്പെട്ട സൂരജ് സന്തോഷിനും കൂട്ടുകാര്‍ക്കും ഗപ്പി എന്ന സിനിമ നല്‍കിയത് അപ്രതീക്ഷിത സന്തോഷം. ഗപ്പി’യിലെ  ‘തനിയേ മിഴികള്‍ തുളുമ്പിയോ’ എന്ന പാട്ടിലൂടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് സൂരജ് സന്തോഷിനാണ്. മികച്ച ബാലതാരം - ആണ്‍- ചേതന്‍ ജയലാല്‍, മികച്ച പശ്ചാത്തല സംഗീതം - വിഷ്ണു വിജയ്, മികച്ച വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം- ഗിരീഷ്  ഗംഗാധരന്‍  തെലുങ്കിലൂടെ തുടങ്ങി തമിഴും കന്നഡയും കടന്ന് മലയാളത്തില്‍ അധികം വൈകാതെ  സൂരജിനെ അംഗീകാരം തേടിയെത്തിയിരിക്കുന്നു.

ഗപ്പി എന്ന സിനിമ ജനപ്രിയമാകുമെന്നോ താന്‍ പാടിയ പാട്ട് അവാര്‍ഡ് നേടുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൂരജ് പറയുന്നു. തനിയേ മിഴികള്‍’ സിനിമയുടെ പ്രമേയത്തോട് ഒട്ടിനില്‍ക്കുന്നൊരു പാട്ടാണ്. അതേ സമയം സംഗീതപരമായി ഒരു പാട് പ്രധാന്യവും ഇതിനുണ്ട്. അവാര്‍ഡിന്‍െറ ആനന്ദ ലബ്ദി പങ്കിടുന്നതിന്‍െറയിടയിലും പാട്ട് കൂടുതല്‍ ജനപ്രിയമാകട്ടെയെന്ന് സൂരജ് പറയുന്നു.

കൂടുതല്‍ പാട്ടുകള്‍ പാടിയത് തെലുങ്കിലും തമിഴിലുമാണ്. ബാഹുബലി ഹീറോ പ്രഭാസിന്‍െറ ഡാര്‍ലിങ് എന്ന തെലുങ്ക് സിനിമയിലാണ് തുടക്കം. പിന്നീട് തമിഴിലും കന്നഡയിലും നിരവധി ഗാനങ്ങള്‍. മലയാളത്തില്‍ സെക്കന്‍റ് ഷോയിലെ ‘ഈ രാമായണ കൂട്ടില്‍’ എന്ന ഗാനമാണ് ആദ്യം അവസരം. ഗപ്പി സംവിധാനം ചെയ്ത ജോണ്‍ പോള്‍ ജോര്‍ജും സംഗീത സംവിധായകന്‍ വിഷ്ണു വിജയിയും ഉറ്റ സുഹൃത്തുക്കളാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അംഗീകാരം ലഭിച്ച  ഉറ്റ സുഹൃത്തും സഹപാഠിയുമായ വിഷ്ണുവാണ് സൂരജിന് ഈ പാട്ട് നല്‍കുന്നത്. കലാ മോഹവുമായി മൂവരും ഏതാണ്ട് ഒരേ കാലത്താണ്  ചെന്നൈയിലേക്കെത്തിയത്.

തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ സൂരജ് മുഴു സമയ സംഗീതത്തില്‍ അലിയാന്‍ എട്ട് വര്‍ഷം മുമ്പാണ് ചെന്നൈയിലത്തെുന്നത്. സ്കൂള്‍, കോളജ് കാലത്തേ സംഗീതം കൂടെപ്പിറപ്പായി. പ്രമുഖ പുല്ലാങ്കുഴല്‍ വിദ്വാന്‍ കൂടിയായ കുടമാളൂര്‍ ജനാര്‍ദ്ദനനാണ് സൂരജിനെ സംഗീതജഞനാക്കിയത്. ശാസ്ത്രീയ സംഗീതം, ലളിത ഗാനം, പദ്യപാരയണം (ഹിന്ദി, കന്നഡ) എന്നീ ഇനങ്ങളില്‍ കലോത്സവ വേദികളില്‍ നേട്ടം കൊയ്തു. എം.കോം പൂര്‍ത്തിയാക്കിയതിനിടെ തന്‍െറ മേഖല സംഗീതമെന്ന് തിരിച്ചറിഞ്ഞതായി സൂരജ് പറയുന്നു.

ദക്ഷിണേന്ത്യന്‍ സംഗീത തലസ്ഥാനത്ത് നില്‍ക്കുമ്പോഴും നാടുമായുള്ള ബന്ധം മുറിച്ചില്ല. കേരളത്തിലെ അറിയപ്പെടുന്ന സമാന്തര സംഗീത ബാന്‍്റായ ‘മസാല കോഫി’യുടെ അണിയറ ശില്‍പ്പിയായി. ഇന്‍റീയര്‍ ഡിസൈനറും ക്ലാസിക്കല്‍ ഡാന്‍സറുമായ അഞ്ജലി പണിക്കരും സംഗീത ജീവിതത്തിന് ഉറച്ച പിന്തുണയുമായി പിന്നിലുണ്ട്. ചെന്നൈ പോരൂരിലാണ് താമസം.  പാങ്ങോട്ടെ ശ്രീരാഗം വീട്ടില്‍ പിതാവ് വനം വകുപ്പ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറും മാതാവ് അധ്യാപിക കൂടിയായ ജയകുമാരിയും താമസിക്കുന്നു. മാതാപിതാക്കളും കുടുംബാംഗങ്ങളുമൊത്ത് അവാര്‍ഡ് സന്തോഷം പങ്കിടാന്‍ സൂരജ് അടുത്ത ആഴ്ച്ച കേരളത്തിലെത്തും.

Tags:    
News Summary - kerala state film award 2016 winner play back singer sooraj santhosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.