20ാം നൂറ്റാണ്ടിലെ ഏഷ്യൻ സാംസ്കാരിക വ്യവസായത്തിെൻറ തലസ്ഥാനമാണ് ബോളിവുഡ് എങ്കിൽ, അതിെൻറ ചക്രവർത്തിനിയാണ് ലതാ മേങ്കഷ്കർ. അവിഭക്ത ഇന്ത്യയിൽ, ഇന്ത്യ സ്വതന്ത്രയാകുന്നതിന് അഞ്ചുവർഷം മുമ്പാണ് അവർ ആദ്യ ഗാനം റെക്കോഡ് ചെയ്യുന്നത്.
സ്വന്തം ഭാഷയായ മറാത്തിയിലായിരുന്നു അത്. അത് പൊടുന്നനെ സംഗീതലോകത്തെ പിടിച്ചുകുലുക്കിയ ജൈത്രയാത്രയായി മാറി. തുടക്കക്കാർ മുതൽ അമാനുഷരെന്ന് ആസ്വാദകലോകം വിലയിരുത്തിയ നിരവധി സംഗീത സംവിധായകർക്കുവേണ്ടി അവർ പാടി. ആ ഗാനമാധുരി നിലനിൽക്കെട്ട എന്ന പ്രാർഥനയും ആശംസകളുമാണ് 89ാം പിറന്നാൾ ദിനമായ ഇന്ന് അവരെ തേടിയെത്തിയത്.
13 വയസ്സുമുതൽ തുടങ്ങിയ പ്രഫഷനൽ സംഗീതജീവിതം മൂന്നുവർഷം മുമ്പുവരെ സജീവമായിരുന്നു. 2015ലാണ് അവർ ഒടുക്കം ഒരു പാട്ട് റെക്കോഡ് ചെയ്യുന്നത്. 1942 മുതൽ 2015 വരെയുള്ളള നീണ്ട 73 വർഷങ്ങൾ താരപദവിയിൽ തിളങ്ങിയ മറ്റൊരു ഗായിക ഉണ്ടാകില്ല. ബോളിവുഡിലേക്ക് ലത കാലെടുത്തുെവച്ചതോടെ, ആ ശബ്ദമാധുര്യത്തിനുമുന്നിൽ, അതുവരെ കേട്ട ശബ്ദങ്ങളെല്ലാം സ്വാഭാവികമായി കാലയവനികയിൽ മറയുകയായിരുന്നു. ലതയുടെ സ്വരസാധ്യതകൾക്കുമുന്നിൽ ആർക്കും നിലനിൽക്കാനായില്ല എന്നതാണ് ചരിത്രം.
ലതക്ക് തൊട്ടുതാഴെയായി സഹോദരി ആശാ ഭോസ്ലെ കൂടി നിലയുറപ്പിച്ചപ്പോൾ മേങ്കഷ്കർ കുടുംബത്തിെൻറ മുറ്റത്ത് ഹിന്ദി സിനിമ സംഗീത ലോകം ചുറ്റിക്കറങ്ങുന്നതാണ് കാണാനായത്. 1974ൽ പുറത്തിറങ്ങിയ ‘നെല്ല്’ എന്ന സിനിമയിൽ സലിൽ ചൗധരി സംഗീതം നിർവഹിച്ച് വയലാർ എഴുതിയ ‘കദളി, കൺകദളി, ചെങ്കദളി പൂവേണോ...’ എന്ന പാട്ടുവഴി മലയാളത്തിലും ആ സ്വരമാധുരിയെത്തി.
മറാത്തി ഗോമന്തക് കുടുംബത്തിലാണ് ലതയുടെ ജനനം. പരമ്പരാഗതമായി കലാകുടുംബം. പിതാവ് പണ്ഡിറ്റ് ദീനനാഥ് മേങ്കഷ്കർ ശാസ്ത്രീയ സംഗീതജ്ഞനും നാടകകാരനും ആയിരുന്നു. അമ്മ ശേവന്തി (സുധാമതി) ഗുജറാത്ത് സ്വദേശിയാണ്.
അച്ഛന് നാടകക്കമ്പനിയുണ്ടായിരുന്നു. അതിെൻറ ആരവങ്ങൾക്കിടയിലാണ് ചേച്ചിയും അനുജത്തിയും വളർന്നത്. ചെറുപ്പത്തിലേ ഹിന്ദുസ്ഥാനി രാഗങ്ങളുടെ സൂക്ഷ്മത മനസ്സിലുറപ്പിച്ച ലതയുടെ കഴിവ് തിരിച്ചറിഞ്ഞത് പിതാവുതന്നെയാണ്. പിതാവിെൻറ മരണശേഷമാണ് അവർ മുംബൈയിലേക്ക് (അന്നത്തെ ബോംബെ) മാറുന്നത്. സുറയ്യ, ഷംഷാദ് ബീഗം, നൂർജഹാൻ തുടങ്ങിയവർ അരങ്ങുവാണ കാലമാണത്. നൂർജഹാൻ അക്കാലത്തെ പല സംഗീത സംവിധായകരുടെയും ആസ്വാദകരുടെയും പ്രിയ ഗായികയുമാണ്. എന്നാൽ, ലതയുടെ മധുര ശബ്ദത്തിെൻറ സ്വീകാര്യതയും നൂർജഹാൻ പാകിസ്താനിലേക്ക് പോയതും അവരുടെ സമ്പൂർണ മേധാവിത്വത്തിന് വഴിയൊരുക്കി.
ലാഹോറിലേക്കുള്ള മാറ്റത്തിനുശേഷം നൂർ ജഹാൻ പഞ്ചാബി-ഉർദു ഗായിക എന്ന പദവിയിലേക്ക് ഒതുങ്ങിപ്പോയി. ലതയാകെട്ട, അതിർത്തികൾ കടന്ന് വിവിധ ദേശങ്ങളിൽ ചേക്കേറിയവർ ഉൾപ്പെടെയുള്ള വിശാല ഇന്ത്യക്കാരുടെ ഗായികയും. 50കളിലും 60കളിലും അവർ പാട്ടിെൻറ വിവിധ ഭാവങ്ങളിൽ മുദ്ര ചാർത്തി. ‘അള്ളാ തേരാ നാം’ പോലുള്ള ഭക്തിഗാനങ്ങളും, ‘ഹോേട്ടാം പെ െഎസി ബാത്ത്’ പോലുള്ള ഡാൻസ് നമ്പറുകളും ‘ലഗ്ജാ ഗലേ’ പോലുള്ള കാൽപനികതയുടെ അവസാന വാക്കായ പാട്ടുകളും ‘ഏ മേരേ വതൻ കെ ലോഗോ’ പോലുള്ള ദേശഭക്തിഗാനങ്ങളും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് അവർ തെളിയിച്ചു. പല സംഗീത സംവിധായകർക്കുംവേണ്ടി ലത പാടിയപ്പോഴും ലതയും ലോകവും ഏറ്റവും മികച്ചത് എന്ന് വിലയിരുത്തിയത് അവർ മദൻ മോഹെൻറ ഇൗണങ്ങൾ ആലപിച്ചപ്പോഴാണ്. ഇത് ലതതന്നെ പറഞ്ഞിട്ടുണ്ട്.
മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, മന്നാഡെ, ഹേമന്ദ് കുമാർ, മഹേന്ദ്രകപൂർ തുടങ്ങിയവർക്കൊപ്പം നിരവധി യുഗ്മഗാനങ്ങൾ പാടിയ ലതക്ക് മുകേഷിെൻറ മകൻ നിതിൻ മുകേഷിനും കിഷോർ കുമാറിെൻറ മകൻ അമിത് കുമാറിനും പിന്നീട് വന്ന ഉദിത് നാരായണനും കുമാർ സാനുവും ഉൾപ്പെടെ എല്ലാ പ്രധാന ഗായകർക്കൊപ്പവും പാടാനായി. 90കളിലും അവർ പാടിയ പാട്ടുകൾ സൂപ്പർ ഹിറ്റായി.
ലതയെന്ന ഇന്ത്യയുടെ വാനമ്പാടി വിവിധ ഭാഷകളിൽ പാടിയ പാട്ടുകൾ 25,000ത്തിലധികംവരും. അതിൽനിന്ന് ഏറ്റവും മികച്ച പാട്ടുകൾ തെരഞ്ഞെടുക്കുക എന്നത് എപ്പോഴും ശ്രമകരമാണ്. എങ്കിലും പല തെരഞ്ഞെടുപ്പുകളിലും ആവർത്തിച്ചുവരാറുള്ള ചില പാട്ടുകൾ ഇവയാണ്: 1. ലഗ്ജാ ഗലേ 2. അജീബ് ദാസ്താ ഹെയേ 3. തേരേ ബിനാ സിന്ദഗി സേ 4. പിയാതോസേ നൈന ലാഗേരേ 5. രംഗീലാരേ 6.ബാഹോം മെ ചലേ ആവോ 7. യേ കഹാ ആഗയേ ഹം 8. യേ സമാ, സമാഹെ യേ പ്യാർ കാ 9. ആജാരേ മേതോ 10. ഒാ സജ്നാ..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.