നാദസൗരഭമുള്ള 'ചെങ്കദളി പൂ' തന്നു; പിന്നെ മലയാളത്തിൽ മുഴങ്ങിയില്ല ആ യുഗശബ്ദം...

ഇന്ത്യയുടെ വാനമ്പാടി എന്നെന്നേക്കുമായി നമ്മിൽ നിന്ന്​ പറന്നകന്നു. ശബ്​ദസൗകുമാര്യവും അനിർവചനീയ ഭാവതീവ്രതയും കൊണ്ട്​ സംഗീതാസ്വാദകരെ എന്നും പിടിച്ചിരുത്തിയ ലതാ മങ്കേഷ്‌കർ എന്ന ഇതിഹാസം പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിന്​ വിരാമമിട്ട്​​ 92-ാം വയസിലാണ് ലോകത്തോട്​​ വിടപറഞ്ഞത്​. മെലഡികളുടെ രാജ്ഞി, വോയ്‌സ് ഓഫ് ദ നേഷന്‍, വോയ്‌സ് ഓഫ് ദ മില്ലേനിയം, ഇന്ത്യയുടെ വാനമ്പാടി, മൂന്ന്​ തലമുറകളെ പാട്ടുപാടിയുറക്കിയ ലതാജിക്ക്​ സംഗീതലോകം നൽകിയ വിശേഷണങ്ങളാണിവ.

തേരേ ബിനാ സിന്ദഗി സേ..., ലഗ്​ ജാ ഗലേ.., ബാഹോ മേം ചലേ ആ.., ജോ വാദാ കിയാ ഹോ..., തേരേ ലിയേ ഹം ഹേ ജിയേ.., ജിയ ജലേ... ന്യൂജനറേഷൻ ഗായകർ എത്ര തന്നെ തേച്ചുമിനുക്കി പാടിയാലും സംഗീതപ്രമേികളെ എപ്പോഴും ഭ്രമിപ്പിക്കുന്ന ഈ പാട്ടുകളുടെ വരികൾ, ലതാജിയുടെ ശബ്​ദത്തിലല്ലാതെ വായിക്കാൻ കഴിയുമോ...?

Full View

ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തില്‍ ലതാ മങ്കേഷ്‌കര്‍ മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ 36 പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലും ഹി​ന്ദി​യി​ലു​മാ​യി അവർ ശബ്ദം നല്‍കിയത് 40,000-ത്തിലധികം ഗാനങ്ങള്‍ക്കാണ്​. ഇ​ന്ത്യ സ്വ​ത​ന്ത്ര​യാ​കു​ന്ന​തി​ന്​ അ​ഞ്ചു​വ​ർ​ഷം മു​മ്പായിരുന്നു​ അ​വ​ർ ആ​ദ്യ ഗാ​നം റെ​ക്കോ​ഡ്​ ചെ​യ്യു​ന്ന​ത്. മാതൃഭാഷയായ മറാത്തിയിലായിരുന്നു അത്​. ഇതിഹാസങ്ങളായ നി​ര​വ​ധി സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്കു​വേ​ണ്ടി അ​വ​ർ പാ​ടി. അങ്ങനെ സംഗീതലോകത്ത്​ എതിരാളികളില്ലാതെ ലതാജി പതിറ്റാണ്ടുകളോളമാണ്​ ജൈ​ത്ര​യാ​ത്ര​ നടത്തിയത്​.

പിതാവില്‍നിന്നായിരുന്നു സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ അവർ അഭ്യസിച്ചത്. അഞ്ചാമത്തെ വയസ്സില്‍ പിതാവിന്‍റെ സംഗീതനാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക, സി​നി​മാ കു​ടും​ബമായിരുന്നിട്ടും സി​നി​മാ​പാ​ട്ടു​ക​ളോ​ട് മ​ങ്കേ​ഷ്ക​ര്‍ കു​ടും​ബം മു​ഖം ​തി​രി​ച്ചിരുന്നു. എന്നാൽ പിതാവ്​ മരിച്ചതോ​ടെ ജീവിതഭാരം ചു​മ​ലി​ലാ​യ ലത കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിച്ചുതുടങ്ങി. 1942 മുതല്‍ 48 വരെ ലതാമങ്കേഷ്‌കര്‍ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 13-ാം വയസിൽ തന്നെ സി​നി​മാ​പാ​ട്ടി​ലും ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന്​ ഇ​റ​ങ്ങി. നേ​രി​യ ശ​ബ്​​ദം എ​ന്നു പ​റ​ഞ്ഞ് പ​ല​രും ത​ള്ളി​യ ആ ​ശ​ബ്​​ദ​മാ​ധു​ര്യം മാ​സ്​​റ്റ​ര്‍ ഗു​ലാം ഹൈ​ദ​റായിരുന്നു ആദ്യം തി​രി​ച്ച​റി​ഞ്ഞ​ത്.

ലതാ മങ്കേഷ്‌കർ, മീന കപൂർ, ഗീതാ ദത്ത് എന്നിവരുടെ പഴയ ചിത്രം. 1940 കളുടെ തുടക്കത്തിൽ ഹിന്ദി പിന്നണി ഗാന രംഗം അടക്കിവാണ ഗായികമാർ | IMAGE - news18

ആ​ദ്യ സിനിമാ പാ​ട്ടി‍ന്റെ 'ആ​യേ​ഗാ ആ​നെ​വാ​ല (വ​രാ​നി​രി​ക്കു​ന്ന​വ​ര്‍ വ​ന്നെ​ത്തും)' എന്ന വരികൾ അ​വ​രു​ടെ ജീ​വി​തം അ​ന്വ​ര്‍ഥ​മാ​ക്കു​ന്ന​താ​യി​രു​ന്നു. മധുബാല എന്ന ബോളിവുഡിലെ വിഖ്യാത നായിക ആ പാട്ടിന്​ ഭാ​വം പ​ക​ര്‍ന്നാ​ടി​യാ​ണ് അരങ്ങേറ്റം കുറിച്ചത്​. ഇരുവർക്കും പിന്നീട്​ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരുകാലത്ത്​ മധുബാല, സാധന എന്നീ നടിമാർക്ക്​ തങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളിൽ ലതാജിയുടെ പാട്ടുകൾ നിർബന്ധമായി മാറിയതും ചരിത്രം. ബോ​ളി​വു​ഡി​ലേ​ക്ക്​ ല​ത കാ​ലെ​ടു​ത്തു​വെ​ച്ച​തോ​ടെ, ആ ​ശ​ബ്​​ദ​മാ​ധു​ര്യ​ത്തി​നു​മു​ന്നി​ൽ, അ​തു​വ​രെ കേ​ട്ട ശ​ബ്​​ദ​ങ്ങ​ളെ​ല്ലാം സ്വാ​ഭാ​വി​ക​മാ​യി കാ​ല​യ​വ​നി​ക​യി​ൽ മ​റ​യു​ക​യാ​യി​രു​ന്നു. ല​ത​യു​ടെ സ്വ​ര​സാ​ധ്യ​ത​ക​ൾ​ക്കു​മു​ന്നി​ൽ ആ​ർ​ക്കും നി​ല​നി​ൽ​ക്കാ​നാ​യി​ല്ല എ​ന്ന​താ​ണ്​ ച​രി​ത്രം. ല​ത​ക്ക്​ തൊ​ട്ടു​താ​ഴെ​യാ​യി സ​ഹോ​ദ​രി ആ​ശാ ഭോ​സ്​​ലെ കൂ​ടി നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ മ​ങ്കേ​ഷ്​​ക​ർ കു​ടും​ബ​ത്തി​​​​​​​െൻറ മു​റ്റ​ത്ത്​ ഹി​ന്ദി സി​നി​മ സം​ഗീ​ത ലോ​കം ചു​റ്റി​ക്ക​റ​ങ്ങു​ന്ന​താ​ണ്​ കാ​ണാ​നാ​യ​ത്.

Full View

ബോളിവുഡ്​ സിനിമയുടെ ഏഴ്​ പതിറ്റാണ്ട്​ കാലത്ത്​ അവിടം അടക്കിവാണിരുന്ന മിക്ക നായിക നടിമാരുടേയും ശബ്ദമായി ലതാജി മാറിയപ്പോൾ മലയാളത്തിൽ അതിന്​ ഭാഗ്യം ലഭിച്ച ഒരേയൊരു നടി​ ജയഭാരതിയായിരുന്നു. 1974ൽ പുറത്തുവന്ന 'നെല്ല്​' എന്ന സിനിമയ്​ക്ക്​ വേണ്ടി വ​യ​ലാ​ർ എ​ഴു​തി ഇതിഹാസ സംഗീതജ്ഞൻ​ സ​ലി​ൽ ചൗ​ധ​രി സം​ഗീ​തം നി​ർ​വ​ഹി​ച്ച 'ക​ദ​ളി, ക​ൺ​ക​ദ​ളി, ചെ​ങ്ക​ദ​ളി പൂ​വേ​ണോ...' എന്ന പാട്ടുവഴിയാണ്​ ലതാജിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. നമ്മൾ ഇന്നും ഏറ്റുപാടുന്ന ഈ ഒരൊറ്റ മലയാള ഗാനമാണ്​ ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തിൽ നാം കേട്ടത്​​.

Full View

ആലാപനം ആതീവ ഹൃദ്യമായിരുന്നെങ്കിലും ഉച്ചാരണത്തിലെ പ്രശ്​നങ്ങൾ കാരണം അന്ന്​ പലകോണുകളിൽ നിന്ന്​ വിമർശനം ഉയർന്നിരുന്നു. ഇതു മനസ്സിലാക്കിയാവണം പിന്നീടൊരിക്കലും ഒരു മലയാളം പാട്ടു പാടാൻ ലതാ മങ്കേഷ്‌കർ തയാറായില്ല. ചെമ്മീൻ എന്ന സിനിമയിലെ 'കടലിനക്കരെ പോണോരേ' എന്ന പാട്ട് ലതാജിയെ കൊണ്ട് പാടിക്കാനായിരുന്നു സലിൽ ചൗധരി ആദ്യം ശ്രമം നടത്തിയത്​. അന്ന്​ ലതാജിയെ മലയാള ഉച്ചാരണം പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചത്​ സക്ഷാൽ യേശുദാസിനായിരുന്നു. എന്നാൽ, അത് നടന്നില്ല. അതിന് ശേഷമാണ് നെല്ലിൽ പാടിക്കുന്നത്.

1950-60 ദശകങ്ങളെ ഹിന്ദി സിനിമയുടെ സുവർണ കാലഘട്ടം എന്നാണ്​ വിശേഷിപ്പിക്കപ്പെടുന്നത്​. ഒരുകൂട്ടം അതുല്യ പ്രതിഭകൾ ഒരേകാലത്ത്​ വന്ന്​ അവരുടേതായ തട്ടകങ്ങളിൽ നക്ഷത്രശോഭ വിതറിയ കാലഘട്ടമായിരുന്നു അത്​. അവരിൽ ഒരാളായിരുന്നു ലതാജി. കഴിഞ്ഞ അരനൂറ്റാണ്ട്​ കാലകാലത്ത്​ പ്രഗത്ഭരായ സംഗീത സംവിധായകരെല്ലാം അവരുടെ ഗാനങ്ങളിലൂടെ ലതാജിയുടെ മാന്ത്രിക ശബ്ദത്തെ പലവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്​. ലക്ഷ്മീകാന്ത് - പ്യാരേലാല്‍ കൂട്ടികെട്ടിന് വേണ്ടി 696 ഗാനങ്ങളാണ്​ ലതാജി ആലപിച്ചിട്ടുള്ളത്​. മുഹമ്മദ് റാഫിയുമായി ചേർന്ന് 440 ഗാനങ്ങളും പാടി. അവർ ഏറ്റവും കൂടുതൽ പാട്ടുകൾ ഒന്നിച്ചു പാടിയ ഗായിക അനുജത്തി കൂടിയായ ആശാ ഭോസ്​ലെയാണ്. ഇരുവരും ചേർന്ന്​ 74 ഗാനങ്ങളാണ് പാടിയത്​.

Full View

ഇതിഹാസങ്ങൾ ഇൗണമിട്ട ഒട്ടനവധി ഗംഭീര ഗാനങ്ങൾ ലതാജി ആലപിച്ചിട്ടുള്ളതിനാൽ, അവയിൽ ഏറ്റവും മികച്ചത്​ ഏതെന്ന്​ ​തിരഞ്ഞെടുക്കൽ ബാലികേറാമലയാണ്​. എങ്കിലും, സംഗീതപ്രേമികളുടെ ചുണ്ടുകളിൽ നിന്ന്​ മായാത്ത പത്ത്​ ഗാനങ്ങളെ കുറിച്ച്​ പറയാതെ വയ്യ, ആന്ധി എന്ന ചിത്രത്തിന്​ വേണ്ടി ആർ.ഡി ബർമൻ സംഗീത സംവിധാനം നിർവഹിച്ച്​ ഗുൽസർ എഴുതി കിഷോർ കുമാറിനൊപ്പം ആലപിച്ച 'തേരേ ബിനാ സിന്ദഗി സേ' എന്ന ഗാനം.

വോ കോന്‍ ഥേ എന്ന ചിത്രത്തിന്​ വേണ്ടി മദൻ മോഹൻ സംഗീതം നിർവഹിച്ച്​ രാജാ മെഹദി അലി ഖാന്‍ എഴുതി ലതാജി ആലപിച്ച 'ലഗ്​ ജാ ഗലേ' എന്ന ഗാനം. ദില്‍ അപ്നാ ഔര്‍ എന്ന ചിത്രത്തിലെ ശങ്കർ ജയ്​കിഷൻ ഒരുക്കിയ 'അജീബ് ദാസ്താന്‍ ഹേ യേ', അനാമിക എന്ന ചിത്രത്തിനായി രാഹുല്‍ ദേവ് ബര്‍മന്‍ ഒരുക്കിയ 'ബാഹോ മേം ചലേ ആ', താജ്മഹല്‍ എന്ന ചിത്രത്തിൽ മുഹമ്മദ്​ റഫിക്കൊപ്പം പാടിയ 'ജോ വാദാ കിയാ ഹോ', മദന്‍ മോഹന്‍, സഞ്ജീവ് കോഹ്‌ലി എന്നിവരുടെ സംഗീത സംവിധാനത്തിൽ ഷാരൂഖ്​ ഖാൻ ചിത്രം വീർ സാറായിൽ ആലപിച്ച 'തേരെ ലിയേ', നൗഷാദി​െൻറ സംഗീതത്തിൽ മുഗള്‍ ഇ അസം എന്ന ചിത്രത്തിന്​ വേണ്ടി പാടിയ 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ'. ദിൽസേ എന്ന ചിത്രത്തിന്​ വേണ്ടി എ.ആർ റഹ്​മാ​െൻറ സംഗീതത്തിൽ പാടിയ 'ജിയാ ജലേ' മധുമധിയിലെ സലിൽ ചൗധരി ഈണമിട്ട ആ ജാ രേ.. പര്‍ദേശി, സത്യം ശിവം സുന്ദരം എന്ന ചിത്രത്തിന്​ വേണ്ടി ലക്ഷ്മികാന്ത്-പ്യാരേലാല്‍ കൂട്ടുകെട്ട്​ ഒരുക്കിയ 'സത്യം ശിവം സുന്ദരം' എന്നീ ഗാനങ്ങൾ ലതാജിയുടെ എക്കാലത്തേയും മികച്ച ഗാനങ്ങളായി പറയാം.

Full View

1969 ല്‍ പത്മഭൂഷണും 1989 ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും, 1999 ല്‍ പത്മവിഭൂഷണും, 2001 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന തുടങ്ങി ലതാജിയെ തേടിയെത്തിയ പുരസ്കാരങ്ങൾ അനവധിയായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും പലതവണ ലഭിച്ചു. ബംഗാൾ ഫിലിം ജേണലിസ്​റ്റ്സ്​ അസോസിയേഷൻ പുരസ്​കാരം 15 തവണ ലതാജിയെ തേടിയെത്തി. 1974ൽ റോയൽ ആൽബർട്ട്​ ഹാളിൽ പരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായും ലതാ മ​ങ്കേഷ്​കർ ചരിത്രം കുറിച്ചു. ഏറ്റവുമധികം ഗാനങ്ങൾ പാടി റെക്കോഡ് ചെയ്തതിന്റെ പേരിൽ 1974-ൽ ഗിന്നസ് ബുക്കിലും ലതാജി ഇടം പിടിച്ചിരുന്നു.


Tags:    
News Summary - lata mangeshkar The voice that captivated the heroines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.