‘1984ലാണ്. എച്ച്.എം.വിയിൽ നിന്ന് കോൾ വന്നു. പുതിയ ആൽബത്തിലേക്ക് പത്ത് അയ്യപ്പഭക്തി ഗാനങ്ങൾ എഴുതി തരണമെന് നായിരുന്നു ആവശ്യം. സംഗീത സംവിധായകൻെറ പേര് കേട്ടാണ് ഞാൻ ഞെട്ടിയത്, നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ’ -പുതിയൊരു മണ്ഡല കാലത്ത് മൂന്നര പതിറ്റാണ്ട് മുമ്പ് ഒരു നിയോഗമെന്നോണം തൻെറ മുന്നിൽ വന്നുചേർന്ന പാട്ടെഴുത്തോർമ പങ്കു വെക്കുകയാണ് ഗാനരചയിതാവ് ചിറ്റൂർ ഗോപി.
നടനെന്നതിനപ്പുറം നല്ലൊരു തബലിസ്റ്റും സംഗീതാസ്വാദകനുമാണ് ഒട ുവിൽ ഉണ്ണികൃഷ്ണനെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തുമെന്നത് ചിറ്റൂർ ഗോപിക്ക് പുതിയ അറിവായിരുന്നു. ഭാവഗായകൻ പി. ജയചന്ദ്രൻ പാടിയ പത്ത് പാട്ടുകളടങ്ങിയ ‘പൂങ്കാവനം’ എന്ന ഡിസ്ക് കേട്ട് കഴ ിഞ്ഞപ്പോൾ സംഗീതത്തിലുള്ള അദ്ദേഹത്തിൻെറ ആഴത്തിലുള്ള അറിവ് താൻ തിരിച്ചറിഞ്ഞെന്നും ചിറ്റൂർ ഗോപി പറയുന്നു.
പാട്ടുകൾ എഴുതിക്കഴിഞ്ഞ ശേഷമാണ് സംഗീതം നൽകിയത്. പാട്ടെഴുത്തുകാരനും സംഗീത സംവിധായകനും ഒന്നിച്ചിരുന്നല്ല ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എന്നതും മറ്റൊരു പ്രത്യേകത. ഗോപി പാട്ടുകളെഴുതി എച്ച്.എം.വിക്ക് കൈമാറി. അവർ അത് ഒടുവിലിനും. കമ്പോസിങ് വേളയിലോ ചെന്നൈയിൽ നടന്ന റെക്കോർഡിങ്ങിലോ ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഫോണിൽ പോലും സംസാരം ഉണ്ടായില്ല. ഡിസ്ക് ആയ ശേഷമാണ് പാട്ടുകൾ ഗോപി കേൾക്കുന്നത്.
ശബരീശൈലം (സുപ്രഭാതം), ഇഹത്തിലും പരത്തിലും ചൈതന്യമായിടും, സംവത്സരങ്ങളെത്ര കഴിഞ്ഞാലും, ദൂരെ പൊന്നമ്പലമേട്ടിൽ, നീലനിചോളം ധരിച്ചും, മുദ്ര നിറച്ചും അയ്യനെ പാടി സ്തുതിച്ചും, ഒരു വിളക്കാണെൻെറ ഹൃദയം, കണ്ണുകൾ രണ്ടും, ആരണ്യവാസൻ, ഹൃദയമാകും പൊന്നുടുക്കിൽ എന്നീ ഗാനങ്ങളാണ് ആൽബത്തിലുണ്ടായിരുന്നത്. ജയചന്ദ്രൻെറ ഭാവതീവ്രമായ ആലാപനം കൂടിയയായതോടെ ആൽബം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഡിസ്കിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ഗാനരചയിതാവും സംഗീത സംവിധായകനും ആദ്യമായി നേരിൽ കാണുന്നത്. ചിറ്റൂർ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ്ങിനെത്തിയ ഒടുവിലിനെ ഗോപി അങ്ങോട്ട് ചെന്നുകണ്ട് പരിചയപ്പെടുകയായിരുന്നു. ഉടൻ കെട്ടിപ്പിടിച്ച് ഒടുവിലാൻ ആദ്യം പറഞ്ഞത് ഇതാണ്- ‘ഗംഭീരമായി എഴുതി’. ആൽബത്തിലെ ഓരോ പാട്ടും ഓർത്തെടുത്ത് അദ്ദേഹം എഴുത്തിലെ വേറിട്ട ശൈലിയെ അഭിനന്ദിച്ചത് ഇന്നും അഭിമാന നിമിഷമാണ് ഗോപിക്ക്.
‘പൂങ്കാവന’ത്തിലെ ‘ഇഹത്തിലും പരത്തിലും ചൈതന്യമായിടും/അദ്വൈത മൂർത്തിയാം ശാസ്താവേ/ഇനിയൊരു ജന്മം എനിക്കുണ്ടെങ്കിൽ 18ാം പടികളിൽ ഒരു ശില ഞാൻ’ എന്ന പാട്ട് ഒടുവിലിന് എക്കാലവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായിരുന്നു.
അക്കാലത്തെ കുറിച്ചോർക്കുമ്പോൾ ‘പൂങ്കാവന’ത്തിലെ ഒരു ഗാനമാണ് ചിറ്റൂർ ഗോപിയുടെ മനസിൽ ഓടിയെത്തുന്നത്- ‘സംവത്സരങ്ങളെത്ര കഴിഞ്ഞാലും/സങ്കീർത്തനങ്ങളെന്നെ മറന്നാലും/ഒന്നു ഞാനോർക്കും ഓർത്തുഞാൻ പാടും...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.