പനാജി: ‘‘എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ സംഗീതം ചെയ്യാന്‍ ആരെക്കൊണ്ടും കഴിയില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആരെയും സംതൃപ്തിപ്പെടുത്താന്‍ കഴിയാതാവും’’ -ആയിരംവട്ടം ഏറ്റുവാങ്ങിയ ഒട്ടനവധി പാട്ടുകള്‍ ആസ്വാദക ഹൃദയങ്ങള്‍ക്ക് സമര്‍പ്പിച്ച സംഗീത വിസ്മയം എ.ആര്‍. റഹ്മാന്‍ സ്വന്തം സംഗീതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. ‘‘വിമര്‍ശനങ്ങള്‍ സാധാരണമാണ്. അതില്‍ എനിക്ക് ഒട്ടും പരിഭവവുമില്ല. പക്ഷേ, വിമര്‍ശനങ്ങള്‍ സൃഷ്ടിപരമാകണമെന്നു മാത്രം. എല്ലാവര്‍ക്കും പ്രിയങ്കരമാകുന്ന സംഗീതം ചെയ്യാന്‍ എനിക്കറിയില്ല’’ -ഗോവയില്‍ 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധമായി സംഘടിപ്പിച്ച എന്‍.എഫ്.ഡി.സി ഫിലിം ബസാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വിമര്‍ശനങ്ങള്‍ ചിലപ്പോള്‍ വിരോധത്തില്‍നിന്ന് ഉണ്ടാകുന്നതായിരിക്കാം. അത് ഗൗരവമായി കാണാറേയില്ല. പക്ഷേ, സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്‍െറ സംഗീതത്തെ അത്തരം വിമര്‍ശനങ്ങള്‍ എന്നും സഹായിച്ചിട്ടേയുള്ളൂ’’ -ആദ്യമായി ഒസ്കര്‍ പുരസ്കാരമണിഞ്ഞ ഇന്ത്യന്‍ സംഗീത സംവിധായകന്‍ എന്ന ബഹുമതി നേടിയ റഹ്മാന്‍ പറഞ്ഞു.
തന്‍െറ സംഗീതം സജീവമായി നിലനിര്‍ത്താന്‍ നടത്തുന്ന അന്വേഷണങ്ങളാണ് മുന്നോട്ടു നയിക്കുന്നതെന്നും സംഗീതത്തോടുള്ള അഭിനിവേശമാണ് തന്നെ നിലനിര്‍ത്തുന്നതെന്നും റഹ്മാന്‍ എടുത്തുപറഞ്ഞു. ലോകത്തിലെ പ്രമുഖരായ സംഗീതജ്ഞരുമായി ചേര്‍ന്ന് പരിപാടി അവതരിപ്പിക്കുന്നത് അത്തരം അന്വേഷണത്തിന്‍െറയും കണ്ടത്തെലിന്‍െറയും ഭാഗമാണ്. ഈ നിലയില്‍ എത്തിയതിന് ദൈവത്തോടും കുടുംബത്തോടും ആരാധകരോടും കടപ്പെട്ടിരിക്കുന്നുവെന്നും റഹ്മാന്‍ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.