??????? ????? ????????

റായ്​ സംഗീതമാന്ത്രികൻ ഖാലിദും സൗദിയിലേക്ക്​

ദമ്മാം​: സംഗീത സാന്ദ്രമായ ശൈത്യകാല സായാഹ്​നങ്ങളാണ്​ സൗദി അറേബ്യയിലെ കലാസ്വാദകരെ ഇക്കൊല്ലം കാത്തിരിക്കുന്നത്​. ജനറൽ എൻറർടൈൻമ​​​​െൻറ്​ അതോറിറ്റിയുടെ കാർമികത്വത്തിൽ നിരവധി ലോകപ്രശസ്​ത കലാകാരൻമാരാണ്​ ഇൗ സീസണിൽ രാജ്യത്തേക്ക്​ എത്തുന്നത്​. കഴിഞ്ഞയാഴ്​ച പ്രഖ്യാപിക്കപ്പെട്ട ഗ്രീക്ക്​ സംഗീതജ്​ഞൻ യാനിയു​െട പ്രകടനത്തിന്​ പിന്നാലെ അറബ്​ ലോകത്തെ വിശ്രുത ഗായകരിലൊരാളായ ഖാലിദും വരികയാണ്​. ഡിസംബർ 14 ന്​ ജിദ്ദക്ക്​ സമീപം റാബിഗിലെ കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റിയിലാണ്​ ഖാലിദ്​ ഇതാദ്യമായി സൗദിയിൽ അരങ്ങേറുന്നത്. ഒപ്പം മൂന്നു ഗ്രാമി അവാർഡുകൾ നേടിയ അമേരിക്കൻ ഹിപ്​ഹോപ്​ ഗായകൻ നെല്ലിയും. സൗദി അറേബ്യയിൽ നടക്കുന്ന എക്കാലത്തെയും വലിയ സംഗീത പരിപാടിയായി ഇത്​ മാറുമെന്നാണ്​ കണക്കുകൂട്ടുന്നത്​.

 ‘ദീദീ’ എന്ന ഒറ്റഗാനത്തിലൂ​െട അറബ്​ ലോകത്ത്​ തരംഗം സൃഷ്​ടിച്ചയാളാണ്​ ഷെബ്​ ഖാലിദ്​ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഖാലിദ്​ ഹാജ്​ ഇബ്രാഹിം. അൾജീരിയക്കാരനായ ഖാലിദ്​ 1974 ൽ ത​​​​​െൻറ 14ാം വയസു മുതൽ സംഗീതരംഗത്ത്​ സജീവമാണ്​. അൾജീരിയൻ നാടോടി സംഗീതത്തിൽ നിന്ന്​ ഉരുവം കൊണ്ട റായ്​ സംഗീതശാഖയിലെ കിരീടം വെക്കാത്ത രാജാവാണ്​ ഖാലിദ്​. വിളിപ്പേരും അങ്ങനെ തന്നെ: ‘കിങ്​ ഒാഫ്​ റായ്​’. അറബ്​ ലോകത്ത്​ ഒതുങ്ങി നിന്നിരുന്ന ഖാലിദി​​​​​െൻറ പ്രശസ്​തി ലോകമെങ്ങും വ്യാപിച്ചത്​ 1992 ൽ അദ്ദേഹം രചനയും ആലാപനവും നിർവഹിച്ച ‘ദീദീ’ എന്ന ഗാനത്തോടെയാണ്​. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും വൻ ചലനം സൃഷ്​ടിച്ച ‘ദീദീ’ ദീർഘകാലം സിംഗിൾസ്​ ചാർട്ടിൽ മുൻനിരയിലായിരുന്നു. ഗൾഫ്​ പ്രവാസികൾ വഴ​ി മലയാളികൾക്കും അതേ കാലത്ത്​ തന്നെ സുപരിചിതനാണ്​ ഖാലിദ്​. മലയാളം സിനിമകളിൽ ഉൾപ്പെടെ ‘ദീദീ’യിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ട്​ ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്​. ദക്ഷിണാഫ്രിക്കയിൽ നടന്ന 2010 ലോകകപ്പ്​ ഫുട്​ബാളി​​​​​െൻറ ഉദ്​ഘാടന വേദിയിലും ‘ദീദീ’യുമായി ഖാലിദ്​ എത്തിയിരുന്നു. 1988 ൽ പുറത്തിറങ്ങിയ ‘കച്ചി’ മുതൽ ‘ഖാലിദ്​’, ‘നിസി നിസി’, ‘സഹ്​റ’, ​‘കെൻസ’, ‘യാ റായി’, ‘ലിബർ​െട്ട’, ​‘സെസ്​റ്റ്​ ലാ വിയ’ തുടങ്ങിയ ആൽബങ്ങളെല്ലാം സൗദി അറേബ്യയിലും വൻ ഹിറ്റുകളായിരുന്നു. ഇതാദ്യമായാണ്​ പരിപാടി നടത്താൻ അദ്ദേഹത്തിന്​ ഇവിടെ അനുമതി ലഭിക്കുന്നത്​. ഡിസംബർ 14 ന്​ രാത്രി 8.30 മുതൽ 11.30 വരെയാണ്​ പരിപാടി. 100, 250, 450 റിയാൽ നിരക്കിലാണ്​ ടിക്കറ്റുകൾ. 12 വയസിന്​ താഴെയുള്ള കുട്ടികൾക്ക്​ പ്രവേശനം ഉണ്ടാകില്ല. 

അടുത്തയാഴ്​ച നടക്കാനിരിക്കുന്ന യാനിയുടെ പരിപാടിക്കുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞുകഴിഞ്ഞു. ജിദ്ദയിലും റിയാദിലുമായി നാലുദിവസങ്ങളിലായാണ്​ സംഗീതനിശ.  200 മുതൽ 900 റിയാൽ വരെ വിലയിട്ട ടിക്കറ്റുകൾ പ്രഖ്യാപനം വന്ന്​ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ തീർന്നു. യാനിക്കൊപ്പം ലെബനീസ്​ സംഗീതജ്​ഞൻ മൈക്കൽ ഫാദിലും സൗദിയിലെത്തുന്നുണ്ട്​. രണ്ടു സ്​റ്റേജുകളിൽ അദ്ദേഹത്തി​​​​​െൻറ പ്രകടനം നടന്നുകഴിഞ്ഞു. സൗദി അറേബ്യയിൽ തനിക്ക്​ ലഭിച്ച സ്വീകരണത്തിൽ നന്ദിപറഞ്ഞ്​ സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്​തിരുന്നു. അതിനിടെ, വനിതകൾക്കായി ജിദ്ദയിൽ യമനി-എമിറാത്തി ഗായികയായ ബൽക്കീസ്​ ഫാതിയുടെ ഗാനമേളയും നടക്കുന്നുണ്ട്​. നവംബർ 29 നാണ്​ പരിപാടി. 

Tags:    
News Summary - Ray Musical Legend Khalid to Saudi - Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.