സംഗീത സംവിധായികയായി സയനോര; കട്ടക്ക് കൂടെ നിന്നവർക്ക് നന്ദി

തിരുവനന്തപുരം: ഗായിക സയനോര ആദ്യമായി സംഗീത സംവിധായികയുടെ കുപ്പായം അണിയുന്നു. ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സയനോര സംഗീത സംവിധായികയായി എത്തുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഗായിക തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന നടിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുകൂടി ഓർത്തുകൊണ്ടാണ് സയനോരയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. Kuttanpillayude Sivarathri യുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതൽ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാൻ ബുദ്ധിമുട്ടുകയാണ് ഞാൻ.കഴിഞ്ഞ വർഷം ഇതേ ഫെബ്രുവരിയിൽ ചില കാരണങ്ങളാൽ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തിൽ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് തന്നത്. എന്നെയും എന്റെ കഴിവിനെയും എന്നെക്കാൾ കൂടുതൽ വിശ്വസിച്ചു ഈ ഒരു വലിയ ദൗത്യം എന്നെ ഏൽപ്പിച്ച ഈ സിനിമയുടെ സംവിധായകൻ Jean Markose ന് ഒരു പാട് ഒരു പാട് നന്മകൾ നേരുന്നു.

വീട്ടിൽ നിന്നും കൊറേ ദിവസങ്ങൾ വിട്ടു നിക്കേണ്ടി വന്നിട്ടും എന്റെ ഈ സ്വപ്നത്തിന് എല്ലാ വിധത്തിലും താങ്ങായി നിന്ന എന്റെ കുടുംബത്തിനും, എല്ലാ ഗുരുക്കന്മാർക്കും, സംഗീത മേഖലയിൽ ഉള്ള സുഹൃത്തുകൾക്കും കട്ടക്ക് കൂടെ നിന്ന എന്റെ സ്വന്തം ചങ്ങായിമാർക്കും, എന്നെയും, എന്റെ സംഗീതത്തെയും, എന്റെ നിലപാടുകളെയും സ്നേഹിക്കുന്ന നിങ്ങൾക്കും ഈ ദിവസത്തിന്റെ നന്മകൾ.

Full View
Tags:    
News Summary - Sayanora become music director in Kuttanpillayude sivarathri-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.