‘‘വധൂ വരൻമാരേ...പ്രിയ വധൂ വരൻമാരേ..വിവാഹ മംഗളാശംസകളുടെ വിടർന്ന പൂക്കളിതാ..ഇതാ..വധൂ വരൻമാരേ..’’
തെങ്ങിൻ മുകളിൽ കെട്ടിയ കോളാമ്പി മൈക്കിൽ നിന്ന് മധുര സംഗീതം ഒഴുകിയെത്തി. വരണമാല്യമണിഞ്ഞ് വരനും വധുവും കയറി വരുമ്പോൾ തൊണ്ണൂറുകളിൽ മലബാറിലെ മിക്ക വിവാഹ വീടുകളിലും ഉയർന്നു കേൾക്കുന്ന ഗാനമായിരുന്നു ഇത്. സന്ദർഭത് തിനനുയോജ്യമായ ഇതിലും നല്ലൊരു വിവാഹ ഗാനം പിന്നീട് കേട്ടിട്ടില്ലെന്നു വേണം പറയാൻ.
എം. കൃഷ്ണൻ നായരുടെ സം വിധാനത്തിൽ 1969ൽ പുറത്തിറങ്ങിയ ജ്വാല എന്ന ചിത്രത്തിലെ ഗാനമാണിത്. വയലാറിെൻറ വരികൾക്ക് സംഗീതം നൽകിയിരിക്ക ുന്നത്. ജി. ദേവരാജനാണ്. പി. സുശീല ആലപിച്ച ഇൗ ഗാനം കാലത്തിെൻറ കുത്തൊഴുക്കിൽ യാതൊരു പോറലും ഏൽക്കാതിരിക ്കുന്നതിൽ ആ ഗാനത്തിെൻറ വരികളുടെ സൗന്ദര്യത്തിന് വലിയ പങ്കുണ്ട്.
പുതിയ വീട് ടിലേക്ക്, മനസ്സു നിറയെ ആശങ്കകളും അതിലേറെ സ്വപ്നങ്ങളുമായി പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക് കാനായി കയറി വരുകയാണ് പുതുമണവാട്ടി. വീട്ടുകാരേയും നാടിനെയും വിട്ട് പുതിയ വീടിെൻറ ഭാഗമാവാൻ എത്തുന്നവൾ. ജ്വാലയിലെ ഗാനത്തിലെ തുടർന്നുള്ള വരികളും ശ്രദ്ധേയമാണ്.
ഇതുവരെ കണ്ട ദിവാസ്വപ്നങ്ങളില്‍...ഇവയിലെ നറുമണമുതിരട്ടേ...
ഇനി നിങ്ങള്‍ മീട്ടും നവരത്ന വീണയില്‍...ഇവയിലെ നാദം നിറയട്ടേ...
ഒരു ദിവ്യസംഗീതമുയരട്ടേ...ഉയരട്ടേ...ഉയരട്ടേ...
വിവാഹത്തിനു മുമ്പ് ഒരുപാട് ദിവാസ്വപ്നങ്ങളുമായി നാളുകൾ തള്ളി നീക്കിയ യുവ മിഥുനങ്ങൾക്ക് ഇതിലും മനോഹരമായി എന്ത് ആശംസിക്കാനാണ്. വയലാർ എന്ന പ്രതിഭാധനനായ കവിയുടെ കാവ്യ സങ്കൽപനങ്ങളുടെ ഭാവ തീവ്രത എത്രത്തോളം ഉദാത്തമാണെന്നു കാണാം. ചരണത്തിലെ വരികൾ നോക്കൂ...
ഇനി നിറയ്ക്കുന്ന നിശാചഷകങ്ങളില്‍...ഇവയിലെ മധുരിമയലിയട്ടേ...
ഇനിനിങ്ങളെഴുതും... അനുരാഗ കവിതയില്‍...ഇവയിലെ ദാഹം വിരിയട്ടേ...
ഒരു പ്രേമസാമ്രാജ്യമുയരട്ടേ...ഉയരട്ടേ...ഉയരട്ടേ...
വിവാഹ ശേഷവും മനസ്സിലുള്ള പ്രണയം ഒരു സാമ്രാജ്യം പോലെ ഉയരെട്ടയെന്നും വധുവും വരനും തമ്മിലുള്ള ദിനങ്ങൾ പ്രണയാർദ്രമാവെട്ടയെന്നുമാണ് കവി ആശംസിക്കുന്നത്. പി. സുശീലയുടെ മധുരമായ ശബ്ദം കൂടിയായപ്പോൾ ഇൗ ഗാനം അതിമനോഹരമായെന്ന് നിസ്സംശയം പറയാം.
വിവാഹ ശേഷം വധുവിനേയും കൂട്ടി വരൻ തെൻറ വീട്ടിലേക്ക് കയറുമ്പോൾ ഇത്തരം പാട്ട് പരീക്ഷണങ്ങൾ പല വിവാഹ വീടുകളിലും പതിവാണ്. സന്ദർഭത്തിനനുസരിച്ചുള്ള പാട്ടുകൾ തെരഞ്ഞെടുത്ത് വെക്കാൻ പാട്ടുപെട്ടി കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വധൂവരൻമാരുടെ പേര് വരുന്ന ഗാനങ്ങളും അവയിൽ ഇടം നേടാറുണ്ട്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രം ഇറങ്ങിയ ശേഷം പ്രിയ എന്നു പേരായ പെൺകുട്ടികളെ വിവാഹം ചെയ്ത ഭൂരിഭാഗം വീടുകളിലും വിവാഹത്തിന് വെച്ചിരുന്നത് യേശുദാസ് ആലപിച്ച ‘‘ഒാ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം...’’ എന്ന പാട്ടായിരുന്നു എന്നത് രസകരമാണ്. എസ്. രമേശൻ നായരുടെ വരികൾക്ക് ഒൗസേപ്പച്ചനാണ് ഇൗ ഗാനത്തിന് സംഗീതം നൽകിയത്. ഇത്തരത്തിൽ വധൂവരൻമാരെ സ്വീകരിക്കാൻ ഉപയോഗിച്ച ഒന്നായിരുന്നു 1985ൽ പുറത്തിറങ്ങിയ ‘തമ്മിൽ തമ്മിൽ’ എന്ന ചിത്രത്തിലെ ഗാനം.
‘‘ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍...’’
ഒരു പിടി നല്ല ഗാനങ്ങൾ മലയാള ചലച്ചിത്രലോകത്തിന് സംഭാവന ചെയ്ത പൂവച്ചൽ ഖാദറാണ് ഇൗ ഗാനത്തിെൻറ സൃഷ്ടാവ്. രവീന്ദ്രെൻറ സംഗീതത്തിൽ യേശുദാസും ലതികയും ചേർന്നാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്.
‘‘മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാള്‍കള്‍.. പുതു മൊട്ടിന്‍ കിങ്ങിണിയോടെ ...ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു’’ എന്ന അനുപല്ലവിയിലെ വരികളും, ‘‘മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ.. ഇനിയുള്ള രാവുകളെല്ലാം.. നിങ്ങടെ ബന്ധം മാതൃകയാകാന്‍ മംഗളമരുളുന്നു’’ ചരണത്തിലെ ഇൗ വരികളും ഗാനത്തെ സുന്ദരമാക്കുന്നു.
പ്രിയദർശെൻറ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ‘രാക്കുയിലിൻ രാഗ സദസ്സിൽ’ എന്ന ചിത്രത്തിൽ എസ്. രമേശൻ നായർ രചിച്ച് എം.ജി. രാധാകൃഷ്ണൻ സംഗീതം പകർന്ന് യേശുദാസ് ആലപിച്ച ‘‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ.. എന്ന ഗാനവും ‘കാര്യസ്ഥൻ’ എന്ന ചിത്രത്തിലെ ‘‘മംഗളങ്ങൾ വാരിക്കോരി ചൊരിയാം..’’ എന്ന ഗാനവും ഏറെ കാലം വിവാഹ വീടുകളിലെ പാട്ട് പരീക്ഷണങ്ങളിൽ അടക്കി വാണിരുന്നു.
ആശങ്കയും ഉത്ക്കണഠയുമായി നിൽക്കുമ്പോഴും വധൂവരൻമാരുടെ മുഖത്ത് ആഹ്ലാദത്തിെൻറയും നാണത്തിെൻറയും നേർത്ത മഴവില്ല് വിടർത്തുവാൻ ഇൗ വരികൾക്ക് സാധിച്ചതിനാൽ തന്നെയാണ് കാലങ്ങൾക്കിപ്പുറവും ഇത്തരം പല ഗാനങ്ങളും ശക്തമായി നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.