ഹൈദരാബാദ്: പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
അവസാനം വാർത്തയുടെ നിജസ്ഥിതിയുമായി കുടംബം തന്നെ രംഗത്തെത്തി. എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോൾ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വാർത്തക്കെതിരെ കടുത്ത രീതിയിലാണ് പ്രതികരിച്ചത്. ഇത്തരം വ്യാജവാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ആരായാലും അത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാപ്രവർത്തകരെ അന്ധമായി സ്നേഹിക്കുന്ന ആരാധകരുണ്ടാകാം. അവർക്ക് ഇത്തരം വാർത്തകൾ ഹൃദയസ്തംഭനം വരെ വരുത്തിയേക്കാം. സോഷ്യൽ മീഡിയ പോസിറ്റീവായി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജവാർത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവർ എസ്. ജാനകിയുടെ കുടുംബാംഗങ്ങളെ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ അടക്കമുള്ളവർ അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.