അനൂപ് മേനോനും ഭാമയും അഭിനയിക്കുന്ന‘മാല്‍ഗുഡി ഡെയ്സ്’ന്‍്റെ ഓഡിയോ ലോഞ്ച് വ്യത്യസ്തമായ രീതിയിലാണ് നടന്നത്. കൊച്ചി വടുതലയിലുള്ള ബെത്സൈദ പ്രെവിഡന്‍സ് ഇന്‍ എന്ന അനാഥാലയത്തില്‍ വച്ചാണ് പാട്ടുകള്‍ ആശ്വാസമായി പെയ്തിറങ്ങിയത്. ചിത്രത്തിന്‍്റെ സംവിധായകരിലൊരാളായ വിനോദ് ശ്രീകുമാര്‍, സംഗീത സംവിധായകന്‍ ഡോ. പ്രവീണ്‍, Muzik247ന്‍്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍ എന്നിവരും മറ്റ് അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. വിശിഷ്ടാതിഥിയായി എത്തിയ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സി ഡി പ്രകാശനം ചെയ്തു. അതോടൊപ്പം അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി സന്തോഷം പങ്കുവെച്ചു.
ഡോ. പ്രവീണ്‍ സംഗീതം നല്കിയ നാല് മലയാള ഗാനങ്ങളും സ്റ്റൊയാന്‍ ഗനേവ് എന്ന റഷ്യന്‍ സംഗീതജ്ഞന്‍ ഈണമിട്ട ഒരു റഷ്യന്‍ ഗാനവുമാണ് ഈ ചിത്രത്തിലുള്ളത്. ശ്രീകുമാര്‍, ശ്യാംലാല്‍, വിനായക് ശശികുമാര്‍, എബി ജേക്കബ് എന്നിവരാണ് വരികള്‍ രചിച്ചിരിക്കുന്നത്. വിജയ് യേശുദാസ്, ദിവ്യ എസ് മേനോന്‍, ശ്രേയ ജയ്ദീപ്, ഗാവ്രീഷ്, നജിം അര്‍ഷാദ്, ഡോ. പ്രവീണ്‍, ക്ഷമ തുടങ്ങിയവര്‍ ആലപിച്ചിട്ടുണ്ട്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. നീര്‍മിഴിയില്‍
പാടിയത്: വിജയ് യേശുദാസ് & കോറസ്
ഗാനരചന: ശ്രീകുമാര്‍ , സംഗീതം: ഡോ. പ്രവീണ്‍
2. ഈ പുലരിയില്‍
പാടിയത്: ദിവ്യ എസ് മേനോന്‍
ഗാനരചന: ശ്യാംലാല്‍ , സംഗീതം: ഡോ. പ്രവീണ്‍
3. സ്കൈ ഈസ് സ്മൈലിങ്ങ്
പാടിയത്: ശ്രേയ ജയ്ദീപ്, ഗാവ്രീഷ് & കോറസ്
ഗാനരചന: വിനായക് ശശികുമാര്‍, സംഗീതം: ഡോ. പ്രവീണ്‍
4. ലവ് ഈസ് ഫോളിങ്ങ്
പാടിയത്: നജിം അര്‍ഷാദ്, ശ്രേയ ജയദീപ്, ഡോ. പ്രവീണ്‍, ഗാവ്രീഷ് & കോറസ്
ഗാനരചന: വിനായക് ശശികുമാര്‍, സംഗീതം: ഡോ. പ്രവീണ്‍
5. നേപ്രദ്സ്കാശുവേ മാ (റഷ്യന്‍ ഗാനം)
പാടിയത്:ക്ഷമ
ഗാനരചന: എബി ജേക്കബ്, സംഗീതം: സ്റ്റൊയാന്‍ ഗനേവ്
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=fbAdE7MxauU
സഹോദരങ്ങളായ വിശാഖ് ശ്രീകുമാര്‍, വിവേക് ശ്രീകുമാര്‍, വിനോദ് ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന്
തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മാല്‍ഗുഡി ഡെയ്സ്’ ഒരു ഇമോഷണല്‍ ത്രില്ലറാണ്. അനൂപ് മേനോനും ഭാമയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ ബാലതാരങ്ങളായ ജാനകിയും വിശാലും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയങ്ക നായര്‍, സൈജു കുറുപ്പ്, ടി പി മാധവന്‍, നന്ദു, ഇര്‍ഷാദ്, നോബി, സത്യദേവ്, അഭി മാധവ്, ആനന്ദ്, ബിനോയ്, മാസ്റ്റര്‍ അല്‍ജി ഫ്രാന്‍സിസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം അനില്‍ നായരും എഡിറ്റിംഗ് ഷൈജല്‍ പി വിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം ടി എസ് വിഷ്ണുവിന്‍റെതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.