ഇന്ത്യയുടെ സ്വന്തം അഗതികളുടെ ദൈവമായിരുന്ന മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന മഹത്തായ ചടങ്ങിന് മദര്‍ ജീവിച്ച കൊല്‍ക്കത്താ നഗരം അഭിമാനംകൊള്ളുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ മലയാളികള്‍ക്കും കൊല്‍ക്കത്തക്കാര്‍ക്കും പ്രിയപ്പെട്ട ഗായിക ഉഷാ ഉതുപ്പും. മദറിന് പ്രിയപ്പെട്ട ഗായികയായിരുന്നു ഉഷാ ഉതുപ്പ്. മദറിന്‍െറ സാന്നിധ്യത്തില്‍ പാടിയിട്ടുള്ള ഉഷക്ക് ഇത് മറ്റൊരു ഹൃദയംഗമമായ അംഗീകാരം കൂടിയാവുന്നു.
13 വര്‍ഷം മുമ്പ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച 2013 ഒക്ടോബര്‍ 19ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ മദറിനുവേണ്ടി പാടിയിരുന്നു ഉഷ. അതിനേക്കാള്‍ മഹത്തരമായി മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന 2016 സെപ്റ്റംബര്‍ നാലിന് അതേ വിശുദ്ധ ഇടത്ത് ലോക കത്തോലിക്കരുടെ ആസ്ഥാനമായ, വിശുദ്ധനഗരമായ റോമിലെ വത്തിക്കാനില്‍ പാടാന്‍ ക്ഷണം കിട്ടിയിരിക്കുന്നു ഉഷാ ഉതുപ്പിന്. അതേ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍. ഒപ്പം മകന്‍ സണ്ണിയും പാടുന്നുണ്ട്. തലേ ദിവസം വൈകിട്ടാണ് റോമിലെ ആ സംഗീതാലാപനം.
1997ല്‍ മദര്‍ തെരേസ അന്തരിച്ചപ്പോള്‍ ഉഷ അവരെക്കുറിച്ച് ഒരു ഗാനമെഴുതി അവതരിപ്പിച്ചിരുന്നു. ‘You filled their hearts with Love and peace...’ എന്നാരംഭിക്കുന്ന ആ ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ ഗാനവും ഒപ്പം മദറിന് ഇഷ്ടപ്പെട്ട ഒരു ബംഗാളി ഗാനവുമാണ് അവര്‍ ആലപിക്കുക.
മദറിനെ ഉഷ അടുത്തറിയാന്‍ തുടങ്ങിയിട്ട് 47 വര്‍ഷമാകുന്നു. ജീവിച്ചിരുന്നപ്പോള്‍തന്നെ വിശുദ്ധരില്‍ വിശുദ്ധയാണവരെന്ന് വിശ്വസിക്കുന്ന ഉഷാതുപ്പിന് ഇതുപോലെ മഹത്തായ ഒരു ചടങ്ങില്‍ പാടാന്‍ ലഭിച്ച അവസരം ജന്മപുണ്യമായാണ് കരുതുന്നത്. അതിന് അവര്‍ ദൈവത്തോട് നന്ദി പറയുന്നു.
വര്‍ഷങ്ങളായി അടുത്തറിയുന്ന ഒരാള്‍. അവരോടൊപ്പം കാര്യം പറയുകയും സഞ്ചരിക്കുകയും ചായ കുടിക്കുകയുമൊക്കെ ചെയ്യുക, പിന്നീട് അവര്‍ വിശുദ്ധപദവിയിലേക്കുയരുമ്പോള്‍ അവര്‍ക്കു വേണ്ടി ഒരു മഹത്തായ ചടങ്ങില്‍ പാടുക, താന്‍ അതീവ ഭാഗ്യവതിയെന്നാണ് ഉഷാ ഉതുപ്പ് ഇപ്പോള്‍ വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.