‘ഓലഞ്ഞാലിക്കുരുവി ഇളം പാട്ടുപാടി വരുനീ... എന്ന ഗാനം ആസ്വാദകരെ കൊണ്ടത്തെിച്ചത് മഴയുടെ തണുപ്പുള്ള ഒരു സ്കൂള്‍കാലത്തിന്‍െറ ഓര്‍മ്മകളിലേക്കാണ്. ഈ സുഖദമായ ഓര്‍മ്മയായിരിക്കാം ഇത്തവണ സ്കൂള്‍ പ്രവേശനോല്‍സവത്തിന്‍െറ ഗാനം നമ്മുടെ ഭാവഗായകനെക്കൊണ്ടു തന്നെ പാടിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികൃതരെ പ്രേരിപ്പിച്ചത്.
എല്ലാത്തവണത്തെയും പോലെ വിപുലമായ സ്കൂള്‍ പ്രവേശനോല്‍സവമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണയും ആലോചിക്കുന്നത്. ‘അക്ഷരസൂര്യന്‍ ഉദിച്ചുയര്‍ന്നു.. നമുക്കിന്നറിവിന്‍ ഉല്‍സവാഘോഷം...’ എന്ന വരവേല്‍പ്പുഗാനമാണ് സ്കൂള്‍ മുറ്റത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന കുരുന്നുകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കുട്ടികളെ ഇത്തവണ സ്വാഗതം ചെയ്യുന്നത്.
സര്‍വശിക്ഷാ അഭിയാന്‍െറ മീഡിയ ഡിപാര്‍ട്മെന്‍റ് നിര്‍മിച്ച ഈ ഗാനം എഴുതിയത് ശിവദാസ് പുറമേരി എന്ന അധ്യാപകനാണ്. അഞ്ഞൂറിലധികം എന്‍ട്രികളില്‍ നിന്നാണ് പാട്ട് തെരഞ്ഞെടുത്തത്. മണക്കാല ഗോപാലകൃഷ്ണന്‍ ഈണം നല്‍കിയ ഗാനം പാടുന്നതിന് ജയചന്ദ്രനെ തെരഞ്ഞെടുത്ത കാര്യത്തില്‍ മറ്റൊരഭിപ്രായമുണ്ടായില്ല. ഈ ഗാനം പ്രവേശനോല്‍സവത്തിന് എല്ലാ സ്കൂളുകളിലും കേള്‍പിക്കും. ജൂണ്‍ ഒന്നിന്ന് പ്രവേശനോല്‍സവത്തിന്‍െ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് തിരുവനന്തപുരം പട്ടം ഗവ: ഗേള്‍സ് ഹൈസ്കൂളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.