വാനമ്പാടിയുടെ വിടവാങ്ങല്‍ ഗാനം കേള്‍ക്കാം

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ഗായിക, ഗാനകോകിലം എസ്.ജാനകിയുടെ ആറ് ദശവര്‍ഷങ്ങളോളം തുടര്‍ന്നു പോന്ന വിസ്മയകരമായ സംഗീതജീവിതത്തോടുള്ള വിടപറയല്‍ ഗാനം ഇനി യു ട്യൂബില്‍ കേള്‍ക്കാം. ഉടനെ തീയേറ്ററുകളില്‍ എത്തുന്ന ‘പത്ത് കല്പനകള്‍’ എന്ന അനൂപ് മേനോന്‍  മീര ജാസ്മിന്‍ ചിത്രത്തില്‍ എസ്. ജാനകി ആലപിച്ച ഈ ഗാനം Muzik247 (മ്യൂസിക്247) ആണ് റിലീസ് ചെയ്തത്. ‘അമ്മപ്പൂവിനും..’ എന്നു തുടങ്ങുന്ന ഈ താരാട്ടു പാട്ട് അബുദാബിയില്‍ ചിത്രത്തിന്‍്റെ പ്രൊമോഷണല്‍ ഇവെന്‍്റിലാണ് ലോഞ്ച് ചെയ്തത്. റോയ് പുറമഠത്തിന്‍്റെ വരികള്‍ക്ക് മിഥുന്‍ ഈശ്വര്‍ സംഗീതം നല്‍കിയിരിക്കുന്നു.

ഒഫീഷ്യല്‍ സോങ്ങ് വീഡിയോ Muzik247ന്‍്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=aLjsLqIwbT4

മുന്‍നിര ചിത്രസംയോജകനായ ഡോണ്‍ മാക്സ് സംവിധാന രംഗത്ത് ആദ്യമായി ചുവടുവെക്കുന്ന ഈ ചിത്രത്തില്‍ ഒരു ചെറിയ ഇടവേളക്കു ശേഷം മീര ജാസ്മിന്‍ മലയാളസിനിമയിലേക്കു പോലീസ് ഓഫീസറുടെ വേഷത്തില്‍ തിരിച്ചു വരുന്നു എന്ന സവിശേഷത കൂടിയുണ്ട്. അനൂപ് മേനോനും മീര ജാസ്മിനും കൂടാതെ കനിഹ, കവിത നായര്‍, തമ്പി ആന്‍്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ഈ ക്രൈം ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. സൂരജ്  നീരജ് എന്നിവര്‍ക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയിനാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഷട്ടര്‍ബഗ്സ് എന്‍്റര്‍ടൈന്‍മെന്‍്റ്സിന്‍്റെ ബാനറില്‍ മനു പദ്മനാഭന്‍ നായര്‍, ജിജി  അഞ്ചനി, ജേക്കബ്  കൊയ്പുരം, ബിജു  തോരണത്തില്‍ എന്നിവര്‍ ചേര്‍ന്നാണ്  ‘പത്ത് കല്പനകള്‍’ നിര്‍മ്മിച്ചിരിക്കുന്നത്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.