പുതിയ ഹിന്ദി സിനിമാ സംഗീതം പരീക്ഷണങ്ങളുടെ പിന്നാലെയാണെന്ന് പ്രശസ്ത ഗായിക അല്‍ക യാഗ്നിക്. മെലഡിഇല്ലാത്ത അവസ്ഥയാണിന്ന്. ഓര്‍ക്കസ്ട്രേഷനാണ് പ്രാധാന്യം. നൃത്തത്തിനുവേണ്ടി നിര്‍മിക്കുന്നതായി സംഗീതം മാറി. മെലഡിയില്‍ നിന്ന് അടിപൊളി സംഗീതത്തിലേക്കാണ് ഹിന്ദി സിനിമ മാറിയത്. ഇത് സംഗീതത്തിന്‍െറ ആത്മാവു തന്നെ നഷ്ടപ്പെടാന്‍ കാരണമായെന്നും അവര്‍ പറഞ്ഞു. ബഹ്റൈനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
റാഫിയും കിഷോറും ലതയുമെല്ലാം നിറഞ്ഞുനിന്ന കാലം ഹിന്ദി സംഗീത ലോകത്തിന്‍െറ സുവര്‍ണ കാലമാണ്. ഞങ്ങളുടെ തലമുറ അതിന്‍െറ അവസാന കാലത്ത് അവസരം ലഭിച്ചവരാണ്. കാല്‍പനികത നിറഞ്ഞുനിന്ന കാലമാണത്. 80കളിലും 90കളിലും മികച്ച ഗാനങ്ങളാണുണ്ടായത്. അതിന് ശേഷമാണ് കാര്യങ്ങള്‍ മാറുന്നത്.
സംഗീത സംവിധാന രംഗത്തെല്ലാം വലിയ മാറ്റങ്ങളാണ് കാണുന്നത്. ലൈവ് റെക്കോര്‍ഡിങുകള്‍ പൂര്‍ണമായും ഇല്ലാതായി. ഇന്ന് ഒരു സിനിമയില്‍ തന്നെ അഞ്ചു ഗാനങ്ങള്‍ക്ക് അഞ്ച് സംഗീത സംവിധായകര്‍ എന്ന അവസ്ഥയുണ്ട്. എന്നാല്‍ ഈ മാറ്റം മോശമാണെന്ന് പറയാനാകില്ല. ഒരു പാട് നല്ല സംഗീത സംവിധായകരും പുതിയ പാട്ടുകാരും ഉണ്ടാകുന്നുണ്ട്. അവര്‍ക്ക് കൂടുതല്‍ കാലം നില നില്‍ക്കാനാകുന്നില്ല എന്നതാണ് പ്രശ്നം.
ഓരോ കാലഘട്ടത്തിനും അതിന്‍േറതായ മാറ്റമുണ്ടാകും. ഭക്ഷണത്തിലും വസ്ത്രത്തിലുമെന്ന പോലെയാണ് സംഗീതത്തിലും മാറ്റങ്ങളുണ്ടായത്. എല്ലാത്തിനും ഇനിയും മാറ്റം സംഭവിക്കും. ഇപ്പോഴത്തെ അവസ്ഥ മാറി ശ്രുതിമധുരമായ കാലം തിരിച്ചുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഒരു വൃത്തം പൂര്‍ത്തിയാകുന്നതുപോലെ മെലഡിയുടെ കാലം വരുമെന്ന് തന്നെയാണ് കരുതുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ലതാ മങ്കേഷ്കറാണ് ഏറ്റവും ഇഷ്ടപ്പെടുന്ന ഗായിക. അവര്‍ ഗുരു തന്നെയാണ്. കച്ചേരികളിലും റിയാലിറ്റി ഷോകളിലും ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതായും അല്‍ക യാഗ്നിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.