??.???. ???????????? ?????????????? ????????????

അതിരുകള്‍ കടന്ന് സൂര്യഗായത്രിയുടെ സ്വരം (Videos)

നാദാപുരം: മലയാളിക്ക് സൂര്യഗായത്രിയുടെ സ്വരം അത്ര പരിചിതമല്ളെങ്കിലും അതിരുകള്‍ കടന്ന് ഈ കീര്‍ത്തനങ്ങള്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. പുറമേരിയിലെ സൂര്യകാന്തത്തിലെ പതിനൊന്നുകാരിയാണ് കര്‍ണാടക സംഗീതത്തിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്.  15 കീര്‍ത്തനങ്ങള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തതോടെയാണ് കുട്ടിയുടെ കഴിവ് പുറംലോകം അറിയുന്നത്.

എം.എസ്. സുബ്ബലക്ഷ്മിയുടെ ഹനുമാന്‍ ചാലിസ എന്ന് തുടങ്ങുന്ന കീര്‍ത്തനം മൂന്നു ലക്ഷത്തോളം പേരാണ് കണ്ടത്. ഇതോടെ മുംബൈ ആസ്ഥാനമായ ഷണ്‍മുഖാനന്ദ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് സംഗീതസഭയിലേക്ക് സൂര്യഗായത്രിക്ക് ക്ഷണം ലഭിക്കുകയുണ്ടായി. സുബ്ബലക്ഷ്മിയുടെ 100ാം ജന്മദിനത്തോടനുബന്ധിച്ച് നല്‍കുന്ന അവാര്‍ഡിന്‍െറ ഭാഗമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നായി 50ഓളം പാട്ടുകാരാണ് ഇവിടത്തെ പരിപാടിയില്‍ പങ്കെടുത്തത്. ഇവിടെ ‘വന്ദേ ഗുരുവരം’ എന്ന കീര്‍ത്തനം ആലപിച്ച് ഏറ്റവും പ്രായംകുറഞ്ഞ സൂര്യഗായത്രി തിളങ്ങി.

എടച്ചേരി നരിക്കുന്ന് യു.പി സ്കൂളില്‍ ആറാംതരം വിദ്യാര്‍ഥിനിയായ സൂര്യഗായത്രി റിയാലിറ്റി ഷോകളിലും മറ്റും നിറഞ്ഞുനിന്നിരുന്നില്ല. സ്കൂള്‍ കലാമേളകളില്‍ പങ്കെടുത്ത് വിജയങ്ങള്‍ കൈവരിച്ചിരുന്നെങ്കിലും കഴിവ് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. യുട്യൂബിലെ താരമായതോടെ ചെന്നൈ, ഹൈദരബാദ്, കല്‍ക്കട്ട, ഡല്‍ഹി തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സിംഗപ്പൂരിലും പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഡിസംബറോടെ ദക്ഷിണാഫ്രിക്കയിലെ സുലുരാജ വംശത്തിലെ സംഗീതപരിപാടിയില്‍ അതിഥിയായി പോവുകയാണ് ഈ കൊച്ചുമിടുക്കി.

 നാദാപുരം പേരോട് നിഷാന്ത് മാസ്റ്ററുടെ കീഴില്‍ നാലര വയസ്സുമുതല്‍ സംഗീതം അഭ്യസിച്ചുവന്ന സൂര്യഗായത്രി ഇപ്പോള്‍ കോഴിക്കോട് എസ്. ആനന്ദിന്‍െറ ശിഷ്യയാണ്. ചെന്നൈയിലെ കുല്‍ദീപ് എം. പൈയാണ് സംഗീതം റെക്കോഡ് ചെയ്ത് പുറംലോകത്തത്തെിച്ചത്. കഴിഞ്ഞദിവസം മുബൈയില്‍ നടന്ന ചടങ്ങില്‍ സുബ്ബലക്ഷ്മി പുരസ്കാരം മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗറിന്‍െറ സാന്നിധ്യത്തില്‍ ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എന്‍ നരസിംഹത്തില്‍നിന്ന് സൂര്യഗായത്രി ഏറ്റുവാങ്ങി. പിതാവ് അറിയപ്പെടുന്ന മൃദംഗ വിദ്വാന്‍ കലാമണ്ഡലം അനിലാണ്. മാതാവ് യുവ കവയിത്രി പി.കെ. ദിവ്യ. സഹോദരന്‍ എല്‍.കെ.ജി വിദ്യാര്‍ഥി ശിവസൂര്യ.

Full ViewFull ViewFull View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.