ചൈനയിൽ അംജദ്​ ഖാ​െൻറ സംഗീതവിരുന്ന്​

ബെയ്​ജിങ്​: ചൈനയിലെ ഷാങ്​ഹായിയിൽ സരോദ്​ മാന്ത്രികൻ അംജദ്​ ഖാ​​െൻറയും മക്കളുടെയും സംഗീതവിരുന്ന്​. 73കാരനായ അ ംജദിനൊപ്പം മക്കളായ അമാൻ അലി ബങ്കാശും അയാൻ അലി ബങ്കാശും ചേർന്നൊരുക്കിയ സംഗീതക്കച്ചേരി ചൈനീസ്​ ജനതക്ക്​ അവിസ്​മരണീയമായി​.

ഷാങ്​ഹായിയിലെ ഇന്ത്യൻ പ്രവാസികൾ നടത്തുന്ന ചെയ്​തി ആർട്​സ്​ ഫൗണ്ടേഷനാണ്​ പരിപാടി ആവിഷ്​കരിച്ചത്​. പരിപാടിക്കുശേഷം ഇന്ത്യൻ കോൺസുലേറ്റ്​ ജനറൽ അനിൽ കുമാർ റായിയുമായും അംജദ്​ ഖാൻ കൂടിക്കാഴ്​ച നടത്തി. മാനവികതയെ ബന്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന്​ ഖാൻ തെളിയിച്ചതായി റായ്​ മാധ്യമങ്ങളോട്​ പറഞ്ഞു.
Tags:    
News Summary - Amjad Ali Khan enthralls audience at maiden China concert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.