ചെറുതുരുത്തി: കേരളത്തിെൻറ സ്വന്തം മിഴാവിെൻറ നാദവിസ്മയം പകർത്താൻ വിശ്വപ്രസിദ്ധ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ കലാമണ്ഡലത്തിലെത്തി. മാധ്യമങ്ങൾക്കും ആരാധകർക്കും വിലക്കുണ്ടായിരുന്നെങ്കിലും റഹ്മാനെ കാണാൻ കലാമണ്ഡല പരിസരത്ത് ആയിരങ്ങൾ തടിച്ച് കൂടി.
ഇന്ത്യയിലെ അഞ്ച് ഭാഷകളിലെ വൈവിധ്യമാർന്ന കലാരൂപങ്ങളെ ഡോക്യുമെൻറ് ചെയ്യുന്നതിെൻറ ഭാഗമായായിരുന്നു റഹ്മാനും നൂറോളം വരുന്ന ചിത്രീകരണ സംഘവും കലാമണ്ഡലത്തിലെത്തിയത്. കേരളത്തിൽ ‘മിഴാവി’നെ കുറിച്ച് മാത്രമാണ് ഡോക്യുമെൻറ് ചെയ്യുന്നത്.
കലാമണ്ഡലത്തിലെ മിഴാവ് അധ്യാപകൻ സജിത്താണ് മുഖ്യ കഥാപാത്രം. കാലത്ത് കൂത്തമ്പലത്തിലും ഉച്ചതിരിഞ്ഞ് നിള കാമ്പസിലും ചിത്രീകരണം നടന്നു. റഹ്മാൻ ചെറുതുരുത്തി വിടും വരെ കനത്ത സുരക്ഷയിലായിരുന്നു പരിസരം. അതിനിടെ മാധ്യമ പ്രവർത്തകരെ അകറ്റിയത് പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.