ഗാനഗന്ധർവ്വനും എസ്​.പി.ബിയും പാടി അഭിനയിച്ച കിണറിലെ പാട്ട്​ VIDEO

25 വർഷങ്ങൾക്ക്​ ശേഷം തമിഴിലെയും മലയാളത്തിലെയും ഇതിഹാസ ഗായകർ ഒരുമിച്ചു പാടുന്നു. ദളപതിയിലെ ക്ലാസിക്​ ‘കാട്ടുക്കുയിലെ’ എന്ന ഗാനത്തിന്​ ശേഷം കെ.​െജ യേശുദാസും എസ്​.പി. ബാലസുബ്രഹ്മണ്യവും ഒരുമിക്കുന്ന പുതിയ പാട്ടിന്​ മ​റ്റൊരു പ്രത്യേകത കൂടിയുണ്ട്​. പാടുന്നതോടൊപ്പം ഇരുവരും ഗാനരംഗങ്ങളിൽ അഭിനയിക്കുന്നുമുണ്ട്​.

Full View

എം.എ നിഷാദ്​ സംവിധാനം ചെയ്യുന്ന ‘കിണർ’ എന്ന ചിത്രത്തിലെ ‘അയ്യാ സാമി’ എന്ന ഗാനമാണ്​ ചരിത്രമായത്​. എം. ജയചന്ദ്ര​​െൻറ സംഗീതത്തിൽ പുറത്ത്​ വന്ന ഗാനത്തിൽ കേരളം തമിഴ്​നാട്​ ​െഎക്യത്തെ കുറിച്ചാണ്​ പറയുന്നത്​. കളരിപ്പയറ്റും കഥകളിയും മട്ടന്നൂരി​​െൻറ ചെണ്ടമേളയും ഒപ്പം തമിഴ്​നാട്ടുകാരുടെ ആഘോഷങ്ങളുമൊക്കെ ഗാനരംഗങ്ങളിൽ ദൃശ്യമാവുന്നുണ്ട്​. എസ്​.പി.ബിയും അദ്ദേഹത്തി​​െൻറ ഗുരുതുല്യനായ കെ.ജെ യേശുദാസും മനോഹരമായി ആലപിച്ച 'അയ്യാ സാമി' ഏറ്റെടുത്തിരിക്കുകയാണ്​ സംഗീത പ്രേമികൾ.


 

Tags:    
News Summary - Ayya Sami video song from Kinar Movie - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.