ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അയ്യപ്പനെ കുറിച്ച് വർണിക്കുന്ന മനോഹരഗാനവുമായി പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ. ബി.കെ ഹരിനാരായണെൻറ വരികൾക്ക് ബിജിബാൽ സംഗീതം നൽകി ആലപിച്ച ഗാനത്തിന് മികച്ച ദൃശ്യങ്ങൾ ഒരുക്കിയത് പ്രയാഗ് മുകുന്ദനാണ്.
‘നീ തന്നെയാണു ഞാനെന്നോതി നിൽക്കുന്ന കാനന ജ്യോതിയാണയ്യൻ’ എന്ന് തുടങ്ങുന്ന ഗാനം ബോധി സൈലൻറ് സ്കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.
‘ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ’ എന്ന വരികളിലൂടെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന ഗാനത്തിൽ ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെെൻറ ഗിരിമുടിയതെന്നോതുമയ്യൻ എന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.