നടന്‍ ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബം ‘തൗഫീക്ക്’ പുറത്തിറങ്ങി. ഹക്കീം അബ്ദുൾ റഹ്മാൻ എഴുതിയ വരികള്‍ക്ക് ശ്യാം ധർമ്മൻ സംഗീതം പകരുന്നു. കലാഭവൻ നവാസ്, ശ്യാം ധർമ്മൻ എന്നിവരാണ് ഗാനമാലപിക്കുന്നത്.
ആഴമേറിയ ഭക്തിയേടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ജീവിതത്തിൽ ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം. അതിനുള്ള ഒരുക്കങ്ങളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തി കോവിഡ് പടര്‍ന്നുപിടിക്കുന്നത്. അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. തെൻറ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങവേ, ദേവദൂതനെ പോലെ ഒരാള്‍ മുന്നിലെത്തി നല്കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ ജബ്ബാർ മറ്റുള്ളവര്ക്ക്പങ്കുവെക്കുന്നു. തുടർന്ന് ദൈവത്തോട് എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നതിെൻറ ഹൃദയസ്പര്‍ശിയായ ദൃശ്യാവിഷ്ക്കാരമാണ് "തൗഫീക്ക്" എന്ന സംഗീത ആല്‍ബം. മുക്രി ജബ്ബാറായി ജാഫര്‍ ഇടുക്കിയാണെത്തുന്നത്.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിെൻറ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് "തൗഫീക്ക്"ലൂടെ. മ്യൂസിക് വാലി, ഏജി വിഷന്‍, ഹദീല്‍സ് മില്ലിജോബ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിെൻറ തിരക്കഥ അജിത് എന്‍വി എഴുതിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.