തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ കുടുംബത്തെ എതിര്‍കക്ഷിയാക്കി ബാലഭാസ്കറിെൻറ ഡ്രൈവര്‍ അര്ജുന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്സിഡൻറ് ക്ലൈംസ് ട്രൈബ്യൂണലിനെ സമീപിച്ചു. ബാലഭാസ്കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്നും അയാളുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നുമാണ് അര്ജുന് ട്രൈബ്യൂണലിനെ അറിയിച്ചത്.
എന്നാൽ, അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അപകടം അന്വേഷിച്ച ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തല്‍. ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയുടെ മൊഴിയും അങ്ങനെയാണ്. എന്നാല്‍, താൻ പിന്‍സീറ്റിലാണ് ഇരുന്നതെന്നാണ് അര്‍ജുെൻറ വാദം. അപകടത്തിൽ തനിക്ക് ഗുരുതരമായി പരിക്കേറ്റെന്നും ആശുപത്രി ചെലവും മറ്റ് കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ടെന്നും മറ്റ് ജീവിതമാര്ഗങ്ങളൊന്നുമില്ലെന്നും അര്ജുന് പറയുന്നു. ബാലഭാസ്കറിെൻറ ഭാര്യ, പിതാവ്, മാതാവ് എന്നിവരാണ് എതിര്‍കക്ഷികൾ.
വാഹനം ഓടിച്ചത് സംബന്ധിച്ച അര്‍ജുെൻറ വാദം കേസിലെ നിര്‍ണായക വഴിത്തിരിവാണ്. അതേസമയം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടെന്നാണ് ബാലഭാസ്കറിെൻറ ബന്ധുക്കൾ ആരോപിക്കുന്നത്. 2018 സെപ്റ്റംബറിലായിരുന്നു വാഹനാപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചത്. 2019 ആഗസ്റ്റ് 24നാണ് വാഹനം ഓടിച്ചത് അര്‍ജുനാണെന്ന ഫോറന്‍സിക് പരിശോധനാ ഫലം വന്നത്. അര്‍ജുെൻറ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് അപകടസമയത്ത് അര്ജുന് ഡ്രൈവിങ് സീറ്റിലായിരുന്നെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.