മരടിൽ തീരദേശ നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റിയ സംഭവം കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. കോടികൾ ചെലവിട്ട് വർഷങ്ങൾകൊണ്ട് പടുത്തുയർത്തിയ കെട്ടിടങ്ങൾ സെക്കൻഡുകൾക്കുള്ളിൽ പൊടിഞ്ഞമരുന്നത് ശ്വാസമടക്കിപ്പിടിച്ചായിരുന്നു കേരള ജനത കണ്ടുനിന്നത്. മരട് സംഭവത്തെ പ്രമേയമാക്കി പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സിനിമ പ്രഖ്യാപിച്ചിരുന്നു. ‘മരട് 357’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.
‘മാനം മീതെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. ഡോ. മധു വാസുദേവെൻറതാണ് വരികൾ. അൻവർ സാദത്ത്, വിപിൻ സേവ്യർ, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പാർട്ടി മൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്.
ദിനേശ് പള്ളത്താണ് മരട് 357ന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രവി ചന്ദ്രൻ കാമറ ചലിപ്പിക്കുന്ന ചിത്രത്തിെൻറ എഡിറ്റിങ് വി.ടി ശ്രീജിത്ത് നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.