ഒരാളെ നിറത്തിൻെറ പേരിലും രൂപത്തിൻെറ പേരിലുമെല്ലാം ബോഡി ഷെയ്മിങ്ങ് നടത്തുന്നവർക്ക് രസകരമായ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഗായകൻ വിധുപ്രതാപ്. കഴിഞ്ഞ ദിവസം ഭാര്യയുമൊത്തുള്ള ചിത്രം വിധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആരും ചലഞ്ച് ചെയ്തില്ലെങ്കിലും ഞാനും പോസ്റ്റുന്നു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം എന്ന ക്യാപ്ഷനിലായിരുന്നു വിധുവിൻെറ പോസ്റ്റ്അതിന് താഴെ വിധുവിന് ആശ്വാസവാക്കുകളുമായി എത്തിയവർക്കാണ് ഗായകൻെറ മറുപടി വിഡിയോ.
തൻെറ നിറത്തിലും രൂപത്തിലും ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ചിത്രം പോസ്റ്റ് ചെയ്തതെന്നും വിധു പ്രതാപ് വിഡിയോയിൽ പറയുന്നു. അതിന് ആശ്വാസവാക്കുകളുമായി എത്തിയവരാണ് തന്നെ മാനസികമായി തകർത്തതെന്നും തമാശരൂപേണ വിഡിയോയിൽ പറയുന്നുണ്ട്. എന്തായാലും ബോഡിഷെയ്മിങ്ങിനെതിരെയുള്ള വിധു പ്രതാപിൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.