സംഗീതലോകം ഭരിക്കുന്നത് മാഫിയ, ആര് പാടണമെന്ന് അവർ തീരുമാനിക്കും- സോനു നിഗം

ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രജ്പുതിന്‍റെ മരണം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെ സംഗീതലോകത്തെ പക്ഷപാതത്തെക്കുറിച്ചുള്ള ഗായകൻ സോനുനിഗം തുറന്നെഴുതുന്നു. രണ്ട് സംഗീതകമ്പനികൾക്കെതിരെ വലിയ വിമർശനവുമായാണ് സോനുനിഗം രംഗത്തെത്തിയിരിക്കുന്നത്. 

അഭിനയ ലോകത്ത് മാത്രമല്ല സംഗീത ലോകത്തും മാഫിയ ഉണ്ടന്ന് തന്‍റെ വ്ലോഗിൽ സോനു പറയുന്നു. നിരവധി ഗായകരേയും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും അവർ ഇല്ലാതാക്കുന്നുവെന്നാണ് സോനുവിന്‍റെ ആരോപണം.

'ഇന്ന് സുശാന്ത് സിങ് എന്ന നടൻ മരിച്ചു. സംഗീത രംഗത്തുള്ളവരെക്കുറിച്ചും നാളെ ഇത് കേൾക്കാനാവും. ചെറുപ്പത്തിൽ തന്നെ അരങ്ങേറ്റം കുറിക്കാനായതിനാൽ ഞാൻ ഭാഗ്യവാനായിരുന്നു. അതിനാൽ ഈ മാഫിയയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. എന്നാൽ പുതിയ കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ സാഹചര്യമാണ് നിലനിൽക്കുന്നത്. 

പുതfയ പ്രതിഭകളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന നിർമാതാക്കളും സംഗീത സംവിധായകരുമുണ്ട്. എന്നാൽ മുഴുവൻ സ്വാധീനവും രണ്ട് സംഗീത കമ്പനികളിലാണ്. ആര് പാടണം, ആര് പാടേണ്ട എന്ന് അവർ തീരുമാനിക്കും. ഈ മാഫിയ അവർക്ക് ബന്ധമുള്ളവരെ മാത്രമാണ് ഉപയോഗിക്കുക.' സോനു പറഞ്ഞു.
 
സംഗീത കമ്പനികൾ പുതുമുഖങ്ങളോട് അനുകമ്പ കാണിക്കണമെന്നും അവരെ പീഡിപ്പിക്കരുതെന്നും സോനു നിഗം അഭ്യർഥിച്ചു. 

Tags:    
News Summary - Sonu Nigam: Only two companies run our music industry and decide who should sing- Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.