അകാലത്തിൽ മരിച്ച പ്രിയതമയുമൊത്ത് പാടിയ അതിമനോഹര ഗാനം പങ്കുവെച്ചാണ് മലയാള സിനിമയിലെ പ്രിയ സംഗീത സംവിധായകൻ ബിജിബാൽ തെൻറ വിവാഹ വാർഷികം ഒാർമിച്ചത്. ’ശരദിന്ദു മലർദീപം’ എന്നു തുടങ്ങുന്ന ഗാനം മുെമ്പങ്ങോ പ്രിയ പത്നി ശാന്തി പാടി റെക്കോർഡ് െചയ്ത് വെച്ചതായിരുന്നു. അത് ബിജിബാൽ തെൻറ ശബ്ദം കൂടി ഉൾപ്പെടുത്തി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
ലോക സംഗീത ദിനത്തിലായിരുന്നു ബിജിബാലിെൻറയും ശാന്തിയുടെയും വിവാഹ വാർഷികം എന്നത് മധുരമായ യാദൃശ്ചികതയാണ്. മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന്കഴിഞ്ഞ വർഷമായിരുന്നു ശാന്തി വിട പറഞ്ഞത്. നൃത്താധ്യാപികയായ ശാന്തി ബിജിബാൽ സംഗീതം നിർവഹിച്ച രാമെൻറ ഏദൻ തോട്ടത്തിൽ അനു സിത്താരയെ നൃത്തം പഠിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.