ലണ്ടന്‍: വിഖ്യാത പോപ് ഗായകന്‍ ബോബ് മര്‍ലിയുടെ റെക്കോഡ് ചെയ്ത പാട്ടുകള്‍ നാലു പതിറ്റാണ്ടിനുശേഷം ലണ്ടനിലെ ഹോട്ടലിന്‍െറ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് കണ്ടെടുത്തു. ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിക്കകത്ത് സൂക്ഷിച്ചുവെന്ന് കരുതുന്ന 13 ടേപ്പുകള്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പഴകിപ്പൊളിഞ്ഞ ഹോട്ടല്‍ കെന്‍സല്‍ റൈസിന്‍െറ തറയുടെ ഭാഗത്തുനിന്നാണ് മാസങ്ങള്‍ക്കു മുമ്പ് ലഭിച്ചത്.
1970കളുടെ മധ്യത്തില്‍ യൂറോപ്യന്‍ പര്യടനത്തിനിടെ ബോബും സംഘവും ഇവിടെ താമസിച്ചിരുന്നു. നല്ളൊരളവില്‍ വെള്ളം വീണതിനെ തുടര്‍ന്ന് തിരിച്ചെടുക്കാന്‍ കഴിയില്ളെന്ന് ആദ്യം കരുതിയിരുന്ന ഈ മാസ്റ്റര്‍ റീലുകള്‍ പിന്നീട് ആധുനിക ഓഡിയോ സാങ്കേതിക വിദ്യ ഉപയോഗിച്ച് യഥാര്‍ഥ ശബ്ദ തെളിച്ചത്തോടെ വീണ്ടെടുത്തതാണ് പുതിയ വാര്‍ത്ത.
1974നും 1978നുമിടയില്‍ ലണ്ടനിലും പാരിസിലുമായി ബോബ് മര്‍ലി നടത്തിയ സംഗീത പരിപാടികളുടെ ലൈവ് റെക്കോഡിങ്ങുകളായിരുന്നു ഇതില്‍. മര്‍ലിയുടെ കടുത്ത ആരാധകനും ലണ്ടനിലെ വ്യവസായിയുമായ ജോ ഗാട്ട് ആണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇത് മടക്കിയെടുത്ത്.
പഴയ മര്‍ലി ടേപ്റെക്കോഡ് കണ്ടതായി സുഹൃത്ത് അദ്ദേഹത്തിന് ഫോണ്‍ ചെയ്യുകയായിരുന്നു. അവ എറിഞ്ഞുകളയാതിരിക്കാന്‍ ജോ ഗാട്ട് ഉടന്‍ നിര്‍ദേശംകൊടുത്തു. കണ്ടെടുത്ത ടേപ്പുകള്‍ തന്‍െറ വ്യവസായ പങ്കാളികൂടിയായ ലൂയിസ് ഹൂവറിന് ജോ കൈമാറി. ടേപ്പുകള്‍ക്ക് പുറത്തെ എഴുത്തുകള്‍ കണ്ടപ്പോള്‍ 0 വിശ്വസിക്കാനായില്ളെന്നും എന്നാല്‍, അവയില്‍ വെള്ളം വീണ് നാശോന്മുഖമായതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നിരാശനായെന്നും ഹൂവര്‍ പറയുന്നു.
യഥാര്‍ഥ ശബ്ദശേഷിയോടെ തിരിച്ചെടുക്കുക എന്നത് പ്രതീക്ഷക്കു വകയില്ലാത്തതായി തോന്നി. ശബ്ദ സാങ്കേതിക വിദഗ്ധനായ മാര്‍ട്ടിന്‍ നികളസിന്‍െറ കൈയിലത്തെിയ ടേപ് 12 മാസത്തോളം നീണ്ട കഠിനവും നിരന്തരവുമായ പരിശ്രമത്തിനൊടുവില്‍ അദ്ഭുതകരമാംവിധം 13 ടേപ്പുകളില്‍ 10 എണ്ണവും തെളിച്ചമുള്ള ശബ്ദത്തില്‍ തിരികെ നേടി.
രണ്ടെണ്ണം കാലിയും ഒന്ന് തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നശിച്ചതുമായിരുന്നു. ഇപ്പോള്‍ ഉന്നത നിലവാരത്തില്‍ ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു ഈ ടേപ്പുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.