മണിയെകുറിച്ച്​ പാടുന്ന ബിജിബാലി​െൻറ ചാലക്കുടിക്കാരൻ ചങ്ങാതിപ്പാട്ട്​​ VIDEO

കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലെ മനോഹരമായ ഗാനമെത്തി. 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന്​ തുടങ്ങുന്ന ഗാനത്തിന്​ ഇൗണമിട്ടത്​ ബിജിബാലാണ്​. ഹരിനാരായണ​​െൻറതാണ്​ വരികൾ. പ്രശാന്ത്​ പുതുകരി, സംഗീത എന്നിവർ ചേർന്നാണ്​ ഗാനമാലപിച്ചിരിക്കുന്നത്​.

വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാഭവൻ മണിയായി വേഷമിടുന്നത്​ രാജാമണിയാണ്​. മണിയുടെ ജീവിതത്തിലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കരയിക്കുന്നതുമായ സന്ദർഭങ്ങളിലൂടെയായിരിക്കും ചാലക്കുടിക്കാര​​െൻറ കഥ മുന്നോട്ട്​ നീങ്ങുക.

സലീം കുമാർ, ജനാർദ്ദനൻ, ധർമജൻ ബോൾഗാട്ടി, ജോജു ​േജാർജ്​, ടിനി ടോം, കൊച്ചു പ്രേമൻ, ശിവജി ഗുരുവായൂർ എന്നിങ്ങനെ വമ്പൻ താരനിരയാണ്​ ചിത്രത്തിലുള്ളത്​.


Full View

Tags:    
News Summary - Chalakkudikkaran Changathi Song Lyrical Video-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT