ലണ്ടൻ: തെൻറ ലോകം ചുറ്റിയുള്ള സംഗീതപരിപാടി പൂർത്തിയാക്കാൻ കഴിയാത്തതിൽ വിഖ്യാത ഗായകൻ ജസ്റ്റിൻ ബീബർ ആരാധകരോട് ഖേദം പ്രകടിപ്പിച്ചു. അവിചാരിതമായ സാഹചര്യങ്ങൾ കാരണമാണ് 14 ദിവസത്തെ പരിപാടികൾ വേണ്ടെന്നുവെച്ചത്. ആർക്കെങ്കിലും വിഷമം നേരിട്ടിട്ടുണ്ടെങ്കിൽ ഞാൻ മാപ്പുചോദിക്കുന്നു -അദ്ദേഹം ഒരു സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സഞ്ചാരത്തിെൻറ ഭാഗമായി 150േലറെ വേദികളിൽ ബീബർ പരിപാടി അവതരിപ്പിച്ചിരുന്നു. രണ്ടു വർഷമായി സഞ്ചാരത്തിലായതിനാൽ താൻ വിശ്രമം ആഗ്രഹിക്കുന്നതായും ലോകത്താകമാനം ആരാധകരുള്ള സംഗീതജ്ഞൻ തുറന്നുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.