ന്യൂഡൽഹി: പാകിസ്താനിലെ സംഗീതപരിപാടിയിൽ പങ്കെടുത്ത ഗായകൻ മിഖ സിങ്ങിനെ സിനിമാ സംഘടനയുടെ വിലക്ക്. കറാച്ചിയ ിലെ സംഗീതനിശയിൽ പങ്കെടുത്ത മിഖ സിങ്ങിനെ വിലക്കുകയാണെന്ന് ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസ്താ വനയിലൂടെ അറിയിച്ചു. എല്ലാ മ്യൂസിക് കോൺട്രാക്റ്റുകളിൽ നിന്നും മിഖ സിങ്ങിനെ ഒഴിവാക്കും. സിനിമകളിലോ മ്യൂസിക് ആൽബങ്ങളിലോ ഓൺലൈൻ മ്യൂസിക് സംരംഭങ്ങളിലോ പങ്കെടുപ്പിക്കുന്നതിനും വിലക്കുണ്ട്.
കറാച്ചിയിൽ പാക് മുൻ പ്രസിഡൻറ് പർവേസ് മുഷറഫിെൻറ ബന്ധുക്കൾ നടത്തിയ സംഗീതവിരുന്നിലാണ് മിഖ സിങ് പങ്കെടുത്തത്.
മിഖ സിങ് രാജ്യത്തിെൻറ അഭിമാനത്തേക്കാൾ വില നൽകിയത് പണത്തിനാണ്. ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുേമ്പാൾ അസോസിയേഷെൻറ തീരുമാനങ്ങൾ ലംഘിച്ച് അദ്ദേഹം പാക് പരിപാടിയിൽ പങ്കെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സുരേഷ് ശ്യാമൾ ഗുപ്ത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.