കൊൽക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷൺ ജേതാവുമായ ഗിരിജ ദേവി (88) അന്തരിച്ചു. ഹൃദായാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച നഗരത്തിലെ ബി.എം ഹാർട്ട് റിസർച്ച് സെന്‍ററിലാണ് അന്ത്യം. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗിരിജ ദേവി.
'തുംരിയിലെ രാജ്ഞി' എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. 1972ൽ പത്മശ്രീയും 1989ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി രാഷ്ട്രം ആദരിക്കുകയായിരുന്നു. 1929 മേയ് എട്ടിന് ബനാറസിലാണ് ജനനം. ഗിരിജ ദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.