സൂപ്പർതാര സാന്നിധ്യമില്ലാതെ തമിഴിൽ സൂപ്പർഹിറ്റായ ചിത്രമായിരുന്നു ഗോലിസോഡ. പൂർണ്ണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കേരളത്തിലും ആന്ദ്രയിലുമടക്കം ഹിറ്റായി. ഗോലിസോഡയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്.
പ്രശസ്ത നടൻ സമുദ്രക്കനിയും മലയാളികളുടെ പ്രീയപ്പെട്ട ചെമ്പൻ വിനോദ് ജോസും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് മിൽട്ടനാണ്. ചിത്രത്തിൽ തമിഴ് മുൻനിര സംവിധായകനും മലയാളിയുമായ ഗൗതം വാസുദേവ് മേനോൻ അതിഥി താരമായി എത്തുന്നുണ്ട്.
ഗോലിസോഡ 2ലെ കെളമ്പ് എന്ന മാസ്സ് ഗാനം പുറത്തുവിട്ടു. ദീപക് മഹാലിംഗം, ജിതിൻ രാജ്, ശ്രീരാജ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് ഇൗണമിട്ടിരിക്കുന്നത് അച്ചുവാണ്. മണി അമുതേൻറതാണ് വരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.