കമൽഹാസൻ ചിത്രം വിശ്വരൂപത്തിലെ അതിമനോഹര ഗാനമായ ‘ ഉനൈ കാണാമൽ’ ഏതോ ഒരു പറമ്പിലിരുന്ന് തലയിലൊരു കെട്ട് കെട്ടി ആസ്വദിച്ച് ആലപിക്കുകയാണ് ഒരാൾ. പാട്ട് കേട്ടാൽ കേട്ടിരുന്ന് പോവും അത്രയും മനോഹരമായ ശബ്ദം.
വിശ്വരൂപത്തിൽ പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ ആലപിച്ച അത്രയും ഹൃദ്യമാണ് തലേൽകെട്ടുകാരെൻറ പാട്ടും. കണ്ടാൽ കൃഷിക്കാരനെന്ന് തോന്നിക്കുന്ന കക്ഷിയെ കുറിച്ച് ആർക്കും ഒരു അറിവുമില്ല താനും.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഒടുവിൽ സംഗീത സംവിധായകൻ ഗോപിസുന്ദറിെൻറ അടുത്തെത്തി. ഗോപി ഉടൻതന്നെ ഗായകനെ തേടി പാട്ട് ഫേസ്ബുക്കിലിട്ടു. ഒരു പക്ഷെ മലയാള സിനിമയിലെ പിൻനിര ഗായകനായേക്കാവുന്ന ദൈവം ശബ്ദം കൊണ്ട് അനുഗ്രഹിച്ച ആ കൃഷിക്കാരനെ തേടുകയാണ് സൈബർ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.