വാഷിങ്ടൺ: ഗ്രാമി അവാർഡ് നേടിയ പ്രശസ്ത പോപ്പ് ഗായിക ബെറ്റി ൈററ്റ് അന്തരിച്ചു. 66 വയസായിരുന്നു. മിയാമിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. അർബുദത്തെതുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു.
ആർ ആൻറ് ബി (റിഥം ആൻറ് ബ്ലൂസ്) ഗാനങ്ങളിലൂടെ പ്രശസ്തയായ ബെറ്റി 1975ലാണ് ഗ്രാമി അവാർഡ് നേടിയത്. ‘വേർ ഈസ് ദ ലവ്’ എന്ന ആൽബത്തിനാണ് ഗ്രാമി ലഭിച്ചത്.
‘എക്കോസ് ഓഫ് ജോയ്’ എന്ന മ്യൂസിക് ബാൻഡിലൂടെയാണ് ബെസ്സി റെഗിനാ നോറിസ് എന്ന െബറ്റി പോപ്പ് സംഗീത ലോകത്തെത്തിയത്. 15ാം വയസിലാണ് ‘മൈ ഫസ്റ്റ് ടൈം എറൗണ്ട്’ എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്.
‘ടുനൈറ്റ് ഈസ് ദ നൈറ്റ്’, ‘ ക്ലീൻ അപ് വുമൻ’ ‘നോ പെയിൻ’ എന്നീ ആൽബങ്ങളിലൂടെ ലോക ശ്രദ്ധനേടി. 20 ലധികം പ്രശ്സത ആൽബങ്ങൾ ചെയ്തു. നിരവധി ഗാനങ്ങൾ ബെറ്റിയുടെ ശബ്ദത്തിൽ പുറത്തിറങ്ങി. മ്യൂസിക് ട്രൂപ്പുകളിലെ വോക്കൽ ട്രെയിനറായും അവർ പ്രവർത്തിച്ചു. ബെറ്റിയുടെ നിര്യാണത്തിൽ പോപ്പ് സംഗീതമേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.