ന്യൂഡൽഹി: ശബ്ദസൗകുമാര്യവും അനിർവചനീയ ഭാവതീവ്രതയുംകൊണ്ട് സംഗീതാസ്വാദകരെ പിടിച്ചിരുത്തിയ ഇന്ത്യയുടെ വാ നമ്പാടിക്ക് ഇന്ന് 90ാം പിറന്നാൾ. 36ഓളം ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങളാണ് ‘ലതാജി’ എന്ന് ഏവരും ബഹുമാനപൂർവം വിളിക്കുന്ന ലതാ മങ്കേഷ്കർ ആലപിച്ചത്.
മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലതാജി നേടിയിട്ടുണ്ട്. മികച്ച ഗായികക്കുള്ള നാല് പുരസ്കാരങ്ങളും രണ്ട് സ്പെഷ്യൽ പുരസ്കാരങ്ങളും ഒരു ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരവും ഉൾപ്പടെ ആറ് ഫിലിംഫെയർ പുരസ്കാരങ്ങളാണ് ലതാ മങ്കേഷ്കർ സ്വന്തം പേരിൽ കുറിച്ചത്. 1989ൽ ദാദാ സാഹേബ് ഫാൽകെ പുരസ്കാരവും 2001ൽ രാജ്യത്തിെൻറ പരമോന്നത ബഹുമതിയായ ഭാരത്രത്നയും നൽകി രാജ്യം ലതാ മങ്കേഷ്കറിനെ ആദരിച്ചിട്ടുണ്ട്.
ബംഗാൾ ഫിലിം ജേണലിസ്റ്റ്സ് അസോസിയേഷൻ പുരസ്കാരം 15 തവണ ലതാജിയെ തേടിയെത്തി. 1974ൽ റോയൽ ആൽബർട്ട് ഹാളിൽ പരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായും ലതാ മങ്കേഷ്കർ ചരിത്രം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.