കൊച്ചി: ചലച്ചിത്ര പിന്നണി ഗായകര്‍ക്ക് റോയല്‍റ്റി ലഭ്യമാക്കാനുള്ള നടപടികൾ ശക്തമാക്കാൻ ഇന്ത്യന്‍ സിങ്ങേഴ്‌സ് റൈറ്റ്‌സ് അസോസിയേഷൻ (ഇസ്ര). കൊച്ചിയിൽ വ്യാഴാഴ്ച ചേർന്ന സംഘടനയുടെ കേരളത്തിലെ ആദ്യ യോഗത്തിലാണ് തീരുമാനം.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 730 ഗായകർക്ക് കഴിഞ്ഞവര്‍ഷം 51 ലക്ഷം രൂപയാണ് ഇസ്ര റോയല്‍റ്റി ഇനത്തില്‍ പിരിച്ചെടുത്ത് വിതരണം ചെയ്തത്. റോയല്‍റ്റി ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ടി.വി ചാനലുകള്‍, എഫ്.എം റേഡിയോ സ്റ്റേഷനുകള്‍, സ്‌പോര്‍ട്ടിങ് ഇവൻറ്, ന്യൂമീഡിയ എന്നിവക്ക് കത്ത് നല്‍കിയതായി ഇസ്ര സി.ഇ.ഒ സഞ്ജയ് ടണ്ഠന് അറിയിച്ചു. നിലവില്‍ 328 അംഗങ്ങളാണ് ഇസ്രയിലുള്ളത്. പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുവര്‍ഷത്തിനകം ആദ്യ റോയല്‍റ്റി വിതരണം ചെയ്യാനായത് വലിയ നേട്ടമാണെന്ന് ഇസ്ര ഡയറക്ടര്‍ ശ്രീനിവാസ് പറഞ്ഞു.
ഇസ്രയിലെ അംഗങ്ങളുടെ ഗാനങ്ങള്‍ വാണിജ്യപരമായ ആവശ്യങ്ങൾക്ക് പാടുകയോ ഉപയോഗിക്കുകയോ ചെയ്യാൻ സംഘടനയുടെ നിര്‍ദിഷ്ട നിരക്കുകള്‍ പ്രകാരം റോയല്‍റ്റി അടച്ച് അനുമതി നേേടണ്ടിവരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ലത മങ്കേഷ്കർ, സുരേഷ് വാധ്കര്‍, സോനു നിഗം, തലത് അസീസ്, സഞ്ജയ് ടണ്ഠന് എന്നിവരാണ് ഇസ്രയുടെ ഉപദേശകസമിതി അംഗങ്ങൾ.
ഗായകരായ പി. ജയചന്ദ്രന്‍, ജി. വേണുഗോപാൽ, അഫ്‌സല്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, വിധു പ്രതാപ്, പ്രദീപ് പള്ളുരുത്തി, സുധീപ് കുമാര്‍, അരുണ്‍ ആലാട്ട്, പ്രദീപ് ബാബു, റെജു ജോസഫ്, സ്മിത രാജീവ്, പുഷ്പലത, രഞ്ജിത്ത് ഉണ്ണി, ഗണേഷ് സുന്ദരം, അലക്‌സ്, ഉദയ് രാമചന്ദ്രന്‍, അഖില, സരിത റാം, ചിത്ര അരുണ്‍, േജ്യാത്സ്‌ന, രഞ്ജിനി ജോസ്, ബേബി ശ്രേയ, രമേഷ് ബാബു, സംഗീത ശ്രീകാന്ത്, പ്രകാശ് ബാബു, വിപിന്‍ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.