ജിദ്ദ: തിരുവനന്തപുരവും മോഹൻലാലുമാണ് സൗദി പൗരൻ ഹാശിം അബ്ബാസിെൻറ ഇപ്പോഴത്തെ ഇഷ്ട വിഷയങ്ങൾ. ‘ഒപ്പ’ത്തിലെ അന്ധനായ ലാലിനെ കണ്ട് ഇഷ്ടം കൂടിയ ഹാശിം ഒടുവിൽ ‘ജിമിക്കി കമ്മലി’നൊപ്പം ചുവടുവെക്കാൻ തിരുവനന്തപുരത്തെത്തി. മൂന്നാഴ്ചയിലേറെ അനന്തപുരിയിൽ തങ്ങി അദ്ദേഹം ചിത്രീകരിച്ച വീഡിയോ യുട്യൂബിലെ തരംഗമാണിപ്പോൾ. സുഹൃത്തും മലസിലെ അൽറിയാദ് ട്രാവൽസിലെ ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി അരുൺ ആണ് ഹാശിമിനെ കേരളത്തിലെത്തിച്ചത്.
റിയാദിൽ ഖജൂർ ഡേറ്റ്സ് എന്ന കമ്പനി ഉടമയും ടാറ്റ കൺസൾട്ടൻസി ജീവനക്കാരനുമായ 32 കാരൻ ഹാശിം നേരത്തെ തന്നെ മോഹൻലാലിെൻറ കടുത്ത ആരാധകനായിരുന്നു. പലതവണ ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും കേരളത്തിലെത്തിയിട്ടില്ല. പക്ഷേ, ഇത്തവണ ജനുവരിയിൽ ഉത്തരേന്ത്യൻ സന്ദർശനത്തിനെത്തിയ ഹാശിം സുഹൃത്ത് അരുണിെൻറ നിർബന്ധത്തിന് വഴങ്ങി കേരളത്തിലേക്ക് വരികയായിരുന്നു.
ഒറ്റക്കാഴ്ചയിൽ തന്നെ തിരുവനന്തപുരവുമായി പ്രണയത്തിലായ ഹാശിം തെൻറ മുൻ പദ്ധതികൾ മാറ്റിവെച്ച് മൂന്നാഴ്ചയാണ് തലസ്ഥാനത്ത് തങ്ങിയത്. സ്റ്റാച്യുവിലെ ഹോട്ടലിൽ താമസിച്ച ഹാശിം ദിവസവും മലയാളി സുഹൃത്തുക്കളുമൊത്ത് തിരുവനന്തപുരം ചുറ്റാനിറങ്ങും. പൊൻമുടി, പൂവാർ, വിഴിഞ്ഞം, വേളി, ശംഖുമുഖം, കിഴക്കേകോട്ട അങ്ങനെ തിരുവനന്തപുരത്തിെൻറ വൈവിധ്യമാർന്ന കാഴ്ചകളിൽ അദ്ദേഹം സ്വയം മറന്നു. ഇവിടെ തങ്ങിയ ഒരുദിവസം പോലും തിരുവനന്തപുരത്തിന് പുറത്തേക്ക് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിേട്ട ഇല്ലെന്ന് യാത്രകളിൽ ഹാശിമിെൻറ സഹചാരിയായ അരുൺ പറയുന്നു. രാത്രികളിൽ പാളയത്ത് അദ്ദേഹം നടക്കാനിറങ്ങും. ശംഖുമുഖത്ത് മത്സ്യകന്യകക്ക് മുന്നിൽ സെൽഫിക്ക് പോസ് ചെയ്യും.
അങ്ങനെ ഒരുപകലിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കൂടി പോകുേമ്പാഴാണ് ആൾക്കൂട്ടം ഹാശിമിെൻറ ശ്രദ്ധയിൽപെട്ടത്. സഹോദരെൻറ കസ്റ്റഡി മരണം സി.ബി.െഎയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് നടത്തിയ ഒറ്റയാൾ സമരത്തിെൻറ ഒടുവിലെ ദിവസങ്ങളായിരുന്നു അത്. ഒാൺലൈനിൽ വിഷയം ചർച്ചയായതിനെ തുടർന്ന് വന്നുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ശ്രീജിത്തിനെ കാണാനും അഭിവാദ്യം ചെയ്യാനും ഹിശാമെത്തി. സി.ബി.െഎ അന്വേഷിക്കാൻ തീരുമാനമായ വിവരം എത്തിയ സമയമായിരുന്നു. ഹിശാമിന് വ്യത്യസ്തമായ അനുഭവമായിരുന്നു അത്. ഇടക്കൊരു ദിവസം തിരുവനന്തപുരത്തിെൻറ എന്തെങ്കിലും തനത് ചടങ്ങിൽ പെങ്കടുക്കണമെന്ന് ഹാശിം ആഗ്രഹം പറഞ്ഞു. സൗദി വേഷം ധരിച്ച ഹാശിമിനെ അരുണും സംഘവും ചൂഴാറ്റുകോട്ടയിലെ ഒരു കല്യാണത്തിന് കൊണ്ടുപോയി. കല്യാണചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹാശിം, ഇലയിലെ സദ്യയും പായസവുമൊക്കെ രുചിച്ച് വന്നവർക്കൊപ്പം ഫോേട്ടായും എടുത്താണ് മടങ്ങിയത്.
അങ്ങനെയിരിക്കെയാണ് ‘ജിമിക്കി കമ്മൽ’ പാട്ടിനൊപ്പം ചുവടുവെച്ച് വീഡിയോ ചിത്രീകരിക്കണമെന്ന മോഹമുദിച്ചത്. അതിനായി കോയമ്പത്തൂർ പോകാമെന്ന് ആദ്യം കരുതിയിരുന്ന ഹാശിം തിരുവനന്തപുരത്ത് മതിയെന്ന തീരുമാനത്തിലെത്തി. അങ്ങനെ ദിവസങ്ങളോളം പരിശീലനം നടത്തി വിഴിഞ്ഞം, പൂവാർ മേഖലകളിൽ വെച്ച് ചിത്രീകരണം പൂർത്തിയാക്കി. പിന്നീട് റിയാദിൽ തിരിച്ചെത്തിയ ഹാശിം ഏതാനും ദിവസം മുമ്പ് യുട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തു. വലിയ പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് അധ്വാനവും പണവും ചെലവഴിച്ച് എന്തിനാണ് കേരളത്തിൽ ഇങ്ങനെയൊരു പാട്ട് ചിത്രീകരിച്ചതെന്ന് ചോദിച്ചാൽ ‘ഒരു സന്തോഷം, അത്ര തന്നെ’ എന്നായിരിക്കും ഹാശിമിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.