ഗായിക കനിക കപൂറിന്​ കോവിഡ്19 സ്ഥിരീകരിച്ചു

ലഖ്​നോ: ബോളിവുഡ്​ ഗായിക കനിക കപൂറിന് കോവിഡ്​19 സ്ഥീരികരിച്ചു. സമ്പർക്കവിലക്കിൽ കഴിയുകയായിരുന്ന ത​​െൻറ സ്ര വങ്ങളുടെ പരിശോധനാഫലം പോസിറ്റീവാണെന്ന്​ തെളിഞ്ഞതായി താരം ട്വിറ്ററിലൂടെ അറിയിച്ചു​.

പത്ത്​ ദിവസങ്ങള്‍ക്ക് മുമ്പാണ്​ കനിക ലണ്ടനില്‍ നിന്നും തിരിച്ചെത്തിയത്​. തുടർന്ന്​ കനികക്കും കുടുംബത്തിനും സമ്പർക്ക വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ നാലു ദിവസങ്ങളായി കനികക്ക് തൊണ്ട വേദനയും പനിയും മറ്റ്​ രോഗലക്ഷണങ്ങളും ഉണ്ടായി. തുടർന്ന്​ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കനികയെ ലഖ്​നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച​ു.

പത്ത് ദിവസം മുമ്പ്​ എയര്‍പോര്‍ട്ടില്‍ നിന്നും കോവിഡ്​ പരിശോധന ചെയ്തിരുന്നു. അന്ന് നോര്‍മല്‍ ആയിരുന്നങ്കിലും വീട്ടിലെത്തി നാല് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങൾ കണ്ടുവരികയായിരുന്നുവെന്ന്​ കനിക അറിയിച്ചു.

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വർധിച്ച്​ വരികയാണ്​. ഇതുവരെ 206 പേർക്കാണ്​ ഇന്ത്യയിൽ കോവിഡ്​19 സ്ഥിരീകരിച്ചത്​. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്​.

Tags:    
News Summary - Kanika Kapoor confirms she tested positive for Covid-19 - Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.