ചിരാതുമായി സുഷിൻ ശ്യാമും സിത്താരയും; കുമ്പളങ്ങി നൈറ്റ്​സിലെ ആദ്യ ഗാനമിതാ

ഇൗ വർഷം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്​ മധു സി. നാരായണ​​​െൻറ കുമ്പളങ്ങി നൈറ്റ്​സ്​. ചിത്രത്ത ിലെ ആദ്യ ഗാനം അണിയറക്കാർ പുറത്തുവിട്ടു. സുഷിൻ ശ്യാം സംഗീതം നൽകി സിത്താരയും സുഷിനും ചേർന്ന്​ ആലപിച്ച ചിരാതുകൾ​ എന്നുതുടങ്ങുന്ന ഗാനമാണ്​ പുറത്തുവന്നിരിക്കുന്നത്​. അൻവർ അലിയുടെതാണ്​ വരികൾ.

ഫഹദ്​ ഫാസിൽ നിർമിച്ച്​ ഷൈൻ നിഗം നായകനാകുന്ന മധു സി. നാരായണ​​​െൻറ കുമ്പളങ്ങി നൈറ്റ്​സിൽ സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ട്​. ഫഹദ്​ ഫാസിലാണ്​ ചിത്രത്തിൽ വില്ലനായി എത്തുന്നത്​ എന്ന പ്രത്യേകതയും ഉണ്ട്​. മഹേഷി​​​െൻറ പ്രതികാരം, തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്നീ ചിത്രങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചവരാണ്​ കുമ്പളങ്ങിയിലും ​പ്രവർത്തിക്കുന്നത്​.

സാൾട്ട് ആന്റ് പെപ്പറിലൂടെ സംവിധാന സഹായിയായി സിനിമയിലേക്ക്​ കാലെടുത്തുവെച്ച മധു സി. നാരായണ​​​െൻറ ആദ്യ ചിത്രമാണ്​ കുമ്പളങ്ങി നൈറ്റ്​സ്​. ഫെബ്രുവരി ഏഴിന്​ ചിത്രം തിയറ്ററുകളിലെത്തും.


Full View

Tags:    
News Summary - Kumbalangi Nights song-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.