ജീൻ മാർകോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. തൊണ്ടിമുതൽ എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗായിക സയനോരയാണ്. സയനോരയുടെ സംഗീതത്തിൽ നായകൻ സുരാജ് വെഞ്ഞാറമൂട് ആദ്യമായി സിനിമയിൽ ഒരു ഗാനവും ആലപിക്കുന്നുണ്ട്.
‘എെൻറ ഷിവനേ’ എന്ന സുരാജിെൻറ പാട്ട് കേൾക്കാൻ സ്റ്റുഡിയോയിൽ സാക്ഷാൽ മോഹൻലാലെത്തിയ സന്തോഷം സുരാജ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. കുട്ടൻപിള്ളയുടെ ഒാഡിയോ ലോഞ്ചിന് എത്താൻ കഴിയാതിരുന്ന മോഹൻലാൽ അണിയറക്കാരുടെ അഭ്യർഥനപ്രകാരമായിരുന്നു സ്റ്റുഡിയോയിൽ എത്തിയത്.
പാട്ട് കേട്ട േമാഹൻലാൽ എല്ലാം ചെയ്യുന്ന ആളായി സുരാജ് മാറിയെന്നും സുരാജിന് എന്തും ചെയ്യാനുള്ള കഴിവുണ്ടെന്നും പ്രതികരിച്ചു. സംഗീത സംവിധായിക സയനോരയെയും സിനിമാ സംവിധായകൻ ജീൻ മാർകോസിനെയും മോഹൻലാൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.