മുംബൈ: ലത മങ്കേഷ്കറെ പോലെ പാടാൻ കൊതിക്കാത്ത സ്ത്രീകളുണ്ടാവില്ല ഇന്ത്യയിൽ. അവരുടെ പ്രശസ്തമായ ‘ഏക് പ്യാർ കാ നഗ്മാ ഹെ’ എന്ന ഗാനം കൊൽക്കത്തയിലെ റെയിൽവേ പ്ലാറ്റ്ഫോമിലിരുന്ന് മനോഹരമായി പാടിയ റാനു മരിയ മൊണ്ഡൽ എന്ന തെരുവുഗായിക ഇപ്പോൾ രാജ്യത്തെ സംസാരവിഷയമാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ആലാപനത്തിനു പിന്നാലെ, തെരുവിൽനിന്ന് ബോളിവുഡിലെ പിന്നണി ഗായികയെന്ന നക്ഷത്രത്തിളക്കത്തിലേക്കാണ് ആ 59കാരി പാടിക്കയറിയത്.
ഇതാ ‘പുതിയ ലത മങ്കേഷ്കർ’ എന്ന് സോഷ്യൽ മീഡിയയിൽ പലരും വിശേഷണം ചാർത്തിക്കൊടുത്ത റാനു മൊണ്ഡലിെൻറ പാട്ട് സാക്ഷാൽ ലത മങ്കേഷ്കറിെൻറ ചെവിയിലുമെത്തിയിട്ടുണ്ട്. റാനുവിെൻറ പാട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ‘അനുകരണത്തിനപ്പുറം സ്വന്തമായി വ്യക്തിമുദ്ര പതിപ്പിക്കുകയാവണം ലക്ഷ്യം’ എന്നായിരുന്നു ലതയുടെ മറുപടി.
‘‘എെൻറ പേരിൽനിന്നോ ജോലിയിൽനിന്നോ ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം കിട്ടുന്നുവെങ്കിൽ ഞാൻ ഭാഗ്യവതിയെന്ന് കരുതുന്നു. പക്ഷേ, അനുകരണം വിജയത്തിലേക്കുള്ള വിശ്വസിക്കാവുന്നതും നീണ്ടുനിൽക്കുന്നതുമായ കൂട്ടല്ല. എെൻറയോ കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് കുമാർ, ആശാ ഭോേസ്ല തുടങ്ങിയവരുടേതോ പാട്ടുകൾ പാടിയതുകൊണ്ട് വളർന്നുവരുന്ന ഗായകർക്ക് കുറച്ചുകാലത്തെ ശ്രദ്ധ മാത്രമേ കിട്ടൂ. അത് നിലനിൽക്കില്ല. അനുകരണത്തിനപ്പുറത്തേക്ക് തനതായ ൈശലി വളർത്തിയെടുക്കണം. ചിരസ്മരണീയ ഗാനങ്ങൾ പാടുന്നത് എല്ലാ അർഥത്തിലും നല്ലതാണ്. അതിനിടയിലും സ്വന്തം ഇടം കണ്ടെത്താൻ കഴിയണം. ടെലിവിഷനിലെ സംഗീത ഷോകളിൽ ഒരുപാടു പേർ പാടാനെത്തുന്നുണ്ട്. ഒട്ടേറെ കുട്ടികൾ എെൻറ പാട്ടുകൾ മനോഹരമായി പാടുന്നു. എന്നാൽ, അവരിൽ എത്ര പേർ പിന്നീട് ഓർമിക്കപ്പെടുന്നുണ്ട്? എനിക്കറിയാവുന്നത് സുനീധി ചൗഹാനെയും ശ്രേയ ഘോഷാലിെനയും മാത്രമാണ്’’ -വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ലത മങ്കേഷ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.